വ്യാജമദ്യം; കടലില്‍ സംയുക്ത പരിശോധന

കൊടുങ്ങല്ലൂര്‍: ഓണക്കാലത്തെ മദ്യമൊഴുക്ക് തടയാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റും എക്സൈസും കടലില്‍ സംയുക്ത പരിശോധന നടത്തി. അഴീക്കോട് മുതല്‍ പൊന്നാനി വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടല്‍ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. കരയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളില്‍ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലില്‍ നിന്ന് കയറിവന്ന ബോട്ടുകളുമാണ് പരിശോധനക്ക് വിധേയമാക്കിയത്. വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ സി.ഐമാരായ കെ.കെ. പ്രദീപ്കുമാര്‍, ടി.കെ. സജീവ്കുമാര്‍ നമ്പ്യാര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഇന്‍സ്പെക്ടര്‍ ഇ.പി. ശരത്ത്ചന്ദ്രന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജിപോള്‍, ചാവക്കാട് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുല്‍ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.