മാട്ടുമ്മലില്‍ യുവാവ് ജീവനൊടുക്കിയത് ‘കുബേര’ ഭീഷണി ഭയന്ന്

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മലില്‍ പരേതനായ പഴങ്കണ്ടത്തില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ ഹാരിസ് (32) ജീവനൊടുക്കിയത് പരിസരവാസിയുടെ നിരന്തര ഭീഷണി മൂലമെന്ന് പരാതി. ഇക്കാര്യം ആരോപിച്ച് ഹാരിസിന്‍െറ ഭാര്യ സജന (25) ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണ് പരാതി നല്‍കി. ഹാരിസ് 1.60ലക്ഷം രൂപ നല്‍കാനുണ്ടെന്നും കിട്ടിയില്ളെങ്കില്‍ കൊല്ലുമെന്നും പരിസരവാസിയായ യുവാവ് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വന്ന് സജനയേയും ഭര്‍തൃമാതാവായ സുഹറയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ ബ്ളേഡ് മാഫിയയുടെ കണ്ണിയാണെന്നും സജന പരാതിയില്‍ പറഞ്ഞു. മതപരമായി ജീവിച്ചിരുന്ന ഹാരിസ് ആത്മഹത്യചെയ്യാന്‍ ഇതല്ലാതെ മറ്റൊരു കാരണവുമില്ളെന്നും സജന വ്യക്തമാക്കി. അയല്‍വാസിയായ യുവാവില്‍ നിന്ന് പണം വാങ്ങി മറ്റാര്‍ക്കോ നല്‍കിയെന്നും എന്നാല്‍, അയാള്‍ പണം നല്‍കാതെ മുങ്ങിയെന്നും ഹാരിസ് വീട്ടില്‍ പറഞ്ഞിരുന്നു. പണമാവശ്യപ്പെട്ട് അയല്‍വാസി നിരവധി തവണ ഫോണിലൂടെ ഹാരിസിനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു. നിശ്ചയം കഴിഞ്ഞ ഹാരിസിന്‍െറ സഹോദരിയുടെ വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തി. യുവാവിന്‍െറ യഥാര്‍ഥ പേര് പുറത്തറിയാതിരിക്കാന്‍ ‘പഞ്ചാര’ എന്ന പേരാണ് മൊബൈലില്‍ സേവ് ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഹാരിസിന്‍െറ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും സജ്ന പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ഹാരിസിന്‍െറ ആത്മഹത്യയില്‍ ദുരൂഹതയില്ളെന്നും എന്നാല്‍ ഇതിനുകാരണമായി സജ്ന നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും സി.ഐ പറഞ്ഞു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറോടെയാണ് ഹാരിസിനെ അയല്‍വാസിയുടെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.