ചാവക്കാട്: കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച വില്ളേജ് ഓഫിര്‍ക്ക് ബ്ളേഡ് മാഫിയയുടെ വധഭീഷണി. പരാതി നല്‍കി ഒന്നരമാസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. പുന്നയൂര്‍ വില്ളേജ് ഓഫിസര്‍ എം.എ. തോമസിനുനേരെയാണ് വധഭീഷണിയുണ്ടായത്. ഒന്നരമാസം മുമ്പ് അകലാട് സ്വദേശിയായ യുവാവ് വസ്തുവിന്‍െറ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ നല്‍കാന്‍ വില്ളേജ് ഓഫിസര്‍ വിസമ്മതിച്ചിരുന്നു. വസ്തു യഥാര്‍ഥ ഉടമസ്ഥന്‍െറ കൈവശമാണെന്നും പലിശ വായ്പ്പക്ക് ഈട് നല്‍കിയതാണ് വസ്തുവിന്‍െറ ആധാരമെന്നും മനസ്സിലാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. ഇതുസംബന്ധിച്ച് ചാവക്കാട് താലൂക്ക് താഹസില്‍ദാര്‍ക്ക് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ യുവാവ് വില്ളേജ് ഓഫിസറെ ആക്രമിക്കുമെന്ന് അഡീഷനല്‍ താഹസില്‍ദാറോടാണ് ഭീഷണി മുഴക്കിയത്. വധഭീഷണി കാര്യം അഡീഷനല്‍ താഹസില്‍ദാര്‍ വില്ളേജ് ഓഫിസറെ അറിയിച്ചു. വില്ളേജ് ഓഫിസര്‍ താഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീഖിന് പരാതി നല്‍കി. പരാതി അന്ന് ചാവക്കാട് സി.ഐയായിരുന്ന പി. അബ്ദുല്‍ മുനീറിന് കൈമാറി. നടപടിയില്ലാത്തതിനെ തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സില്‍ കൂടി തീരുമാനമെടുത്ത് പ്രതിനിധികളും താഹസില്‍ദാറും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. പെട്ടെന്ന് നടപടിയെടുക്കണമെന്ന് ജില്ലാഭരണകൂടം പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.