കുന്നംകുളം: പൊലീസിനെ ഭയന്നോടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുന്നംകുളം എസ്.ഐ നൗഷാദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി സെന്‍കുമാര്‍ ഫോണിലൂടെ പി.കെ. ബിജു എം.പിക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നാല് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. എസ്.ഐയുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്ബാബുവിനെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടി. എന്നാല്‍, വിദ്യാര്‍ഥിയുടെ മരണത്തിന്്ഉത്തരവാദി എസ്.ഐ അല്ളെന്നാണ് പൊലീസിന്‍െറ വിശദീകരണം. സംഭവ പിറ്റേന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ കുന്നംകുളത്ത് തന്നെ ഉണ്ടായിരുന്ന എസ്.ഐ ഞായറാഴ്ച മുതല്‍ വീണ്ടും സ്റ്റേഷനില്‍ ദൈനംദിന ജോലി തുടര്‍ന്നു. ഇതിനിടെ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചെങ്കിലും എസ്.ഐക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടാകാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട് തുടങ്ങി. എം.എസ്.എഫ് ഭാരവാഹിയാണ് ഷെഹീന്‍ എന്ന പ്രചാരണം ഉയര്‍ന്നതോടെ പ്രതിഷേധ പ്രകടനം നടത്തിയ എല്‍.ഡി.എഫും വെട്ടിലായി. അതേസമയം, ഓണാവധിയായതിനാല്‍ കേസന്വേഷണവും ഏറക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്. പ്രതികളെ കണ്ടത്തെുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയെന്നും വ്യക്തമായ സൂചനകള്‍ ഉണ്ടെന്നും സി.ഐ കൃഷ്ണദാസ് പറഞ്ഞു. ഇതിനിടെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.