പോത്ത് മോഷണം പതിവായി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വെട്ടിപ്പുഴയില്‍ പോത്തുകളെ മോഷ്ടിക്കാനത്തെിയ യുവാവും സഹായിയും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ കല്ലുവളപ്പില്‍ അബ്ദുല്‍ റസാഖ് (38), ഡ്രൈവര്‍ തിരുകയില്‍ മന്‍സൂര്‍ (24)എന്നിവരെയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വെട്ടിപ്പുഴയില്‍ റോഡ് വശത്ത് നിര്‍ത്തിയിട്ട പെട്ടി ഓട്ടോ ശ്രദ്ധയില്‍പെട്ട പൊലീസ് വാഹനം നിര്‍ത്തി പരിശോധിച്ചതോടെയാണ് ഇവര്‍ പിടിയിലായത്. സമീപത്തെ പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തുകളെ അഴിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെകണ്ട് ഓടിയ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വടക്കേക്കാട് അഡീഷനല്‍ എസ്.ഐ കെ.എം. നാരായണന്‍, എ.എസ്.ഐ റഷീദ്, സീനിയര്‍ സി.പി.ഒ ഉമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അറവു മാടുകളെ വളര്‍ത്തുന്ന അവിയൂര്‍, പുന്നയൂര്‍, എടക്കര മേഖലയില്‍ നിന്ന് അടുത്തിടെ നിരവധി പോത്തുകളെ മോഷണം പോയതായി പരാതിയുണ്ട്. വീടിന് സമീപത്തും മറ്റും വളര്‍ത്തുന്ന പോത്തുകളെയാണ് കാണാതാവുന്നത്. അവിയൂര്‍ തറയില്‍ മുഹമ്മദലിയുടെ ഒന്നും സമീപത്തെ വീട്ടുകാരുടെ രണ്ടും പോത്തുകള്‍ നാല് ദിവസം മുമ്പ് മോഷണം പോയി. രണ്ടുമാസം മുമ്പ് മോഷ്ടിച്ച പോത്തിനെ അകലാടുള്ള അറവുശാലയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ മോഷ്ടാവിനെ ഉടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.