പെരുമ്പിലാവ്: അന്‍സാര്‍ ട്രെയ്നിങ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കൊളത്തോള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എം. മഹമൂദ് ശിഹാബ് അധ്യക്ഷനായിരുന്നു. ശ്രീരഞ്ജിനി, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടന്നു. ഓണസദ്യയും പൂക്കള മത്സരവും നടത്തി. വടക്കേക്കാട്: പഞ്ചായത്തിലെ പരിരക്ഷ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന്‍െറ പരിചരണത്തിലുള്ള രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണഘോഷം സംഘടിപ്പിച്ചു. നായരങ്ങാടി പി.സി.എം പ്ളാസയില്‍ കുന്നംകുളം ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഫസലുല്‍ അലി അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ്, കൃഷിഭവന്‍ ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്തു. കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണസദ്യയുമുണ്ടായി. കോടമുക്ക് എ.എം.എല്‍.പി സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയും കുമ്മാട്ടികളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന ഓണാഘോഷയാത്ര നടത്തി. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കളികളും സംഘടിപ്പിച്ചു. പൂക്കളമത്സരവും ഉണ്ടായിരുന്നു. കുട്ടികളും അമ്മമാരും തമ്മില്‍ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് എന്‍.കെ. ഷാജി സമ്മാനവിതരണം നടത്തി. ഓണാഘോഷയാത്രക്ക് മദര്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീമതി വിജിത നേതൃത്വം നല്‍കി. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും പ്രദേശത്തെ ക്ളബ് അംഗങ്ങള്‍ക്കുമായി വിപുലമായ ഓണസദ്യ നടത്തി. ഓണാഘോഷ പരിപാടികക്ക് ടി.യു. ജെയ്സണ്‍ മാസ്റ്റര്‍, അനുവര്‍ഗീസ്, അനു കെ.എ. ഫെമിഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.