ഗുരുവായൂര്‍: നഗരസഭ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ എത്തിയിരിക്കെ ഗുരുവായൂരില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്ഘാടനത്തിരക്കില്‍. വിവിധ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും ഉദ്ഘാടന വാരം തുടങ്ങിക്കഴിഞ്ഞു. ഓണ ദിവസം വരെ ഏഴ് പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. കനിവ് സ്പര്‍ശം പദ്ധതിയുടെയും ഇരിങ്ങപ്പുറം ജി.എല്‍.പി സ്കൂളിലേക്ക് അനുവദിച്ച ബസിന്‍െറ താക്കോല്‍ വിതരണവും വെള്ളിയാഴ്ച നടന്നു. പട്ടിക ജാതി വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഇ.എം.എസ് സ്മാരക പട്ടിക ജാതി വിഭാഗത്തിന്‍െറ ഫ്ളാറ്റ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. മന്ത്രി എ.പി.അനില്‍കുമാറാണ് ഉദ്ഘാടകന്‍. എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഗുരുവായൂര്‍ ജി.യു.പി സ്കൂള്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ചയാണ്. 22ാം വാര്‍ഡില്‍ ഐ.എച്ച്.എസ്.ഡി.പി പദ്ധതിപ്രകാരം നിര്‍മിച്ച ഇ.കെ. നായനാര്‍ സ്മാര മന്ദിരത്തിന്‍െറയും സി.കെ. ചന്ദ്രപ്പന്‍ സ്മാരക മന്ദിരത്തിന്‍െറയും ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. നഗരസഭ വായനശാലയിലെ പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചതിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ചയും നടക്കും. നിര്‍ധനരായ രോഗികള്‍ക്കായി നടപ്പാക്കിയ ‘കനിവ് സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനവും ഇരിങ്ങപ്പുറം സ്കൂള്‍ ബസിന്‍െറ താക്കോല്‍ വിതരണവും കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എയാണ് നിര്‍വഹിച്ചത്. കിഡ്നി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 10.30 ലക്ഷം രൂപ ഉപയോഗിച്ചാണ് 16 സീറ്റുള്ള ബസ് വാങ്ങിയത്. വിദ്യാര്‍ഥികളായ പി.ആര്‍. പവിന്‍, ആര്യനന്ദ, ശിവപ്രസാദ് എന്നിവര്‍ രചിച്ച മഴത്തുള്ളി, കളിവഞ്ചി, പൂമൊട്ട് എന്നീ സര്‍ഗസമാഹാരങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. വിരമിച്ചിട്ടും സ്കൂളിലത്തെി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ക്ളാസെടുക്കുകയും ബുള്‍ ബുള്‍ പ്രവര്‍ത്തനങ്ങളില്‍ സ്കൂളിനെ ഒന്നാം സംസ്ഥാനത്ത് എത്തിക്കുകയും ചെയ്ത മുന്‍ അധ്യാപിക ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.