പെണ്‍വാണിഭക്കേസ് പ്രതി പിടിയില്‍

ഗുരുവായൂര്‍: മമ്മിയൂരില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റില്‍. കൊട്ടാരക്കര മൊട്ടക്കാട്ടില്‍ തെക്കേതില്‍ ആനിയെയാണ് (44) അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തുള്ള സുഹൃത്തിന്‍െറ വീട്ടില്‍ നിന്നാണ് ആനിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍വാണിഭക്കേസില്‍ ജൂണ്‍ 22 ന് മമ്മിയൂരിലെ ഇന്‍ലാന്‍ഡ് നളന്ദം എന്ന ഫ്ളാറ്റില്‍ നിന്ന് കൊല്ലം സ്വദേശിനിയായ അജയ (35), ഫ്ളാറ്റ് മാനേജര്‍ ഗുരുവായൂര്‍ മണ്ണാരത്ത് വിജയന്‍ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേന്ദ്രത്തിന്‍െറ നടത്തിപ്പുകാരായ രാജേന്ദ്രനെയും ഭാര്യ ആനിയെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം പ്രതിയായ രാജേന്ദ്രന്‍ ഇപ്പോഴും ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.