പുന്നയൂര്‍ക്കുളം: പലിശക്ക് നല്‍കിയ പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ച പിതാവും രണ്ട് മക്കളും അറസ്റ്റില്‍. തെക്കേ പുന്നയൂര്‍ വാക്കയില്‍ പയക്കാട്ട് ഉമര്‍ (58), ഇയാളുടെ മക്കള്‍ ഷഹീര്‍ (24), ഷഫീഖ് (23) എന്നിവരെയാണ് സി.ഐ എ.ജെ. ജോണ്‍സണ്‍, എസ്.ഐ ടി.എസ്. റനീഷ് എന്നിവരുടെ നേതൃത്വത്തില്‍ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമറിന്‍െറ മറ്റൊരു മകനെയും നാലംഗ ക്വട്ടേഷന്‍ സംഘത്തേയും പൊലീസ് തിരയുന്നു. ഷുക്കൂര്‍, ക്വട്ടേഷന്‍ സംഘതലവനും ഗുണ്ടാ പട്ടികയിലുള്‍പ്പെട്ട വടക്കേക്കാട് സ്വദേശി ഷാനി അബൂബക്കര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് കേസില്‍ അന്വേഷിക്കുന്നത്. ഇവര്‍ എറണാകുളം ഇടപ്പള്ളി സ്വദേശി കായലും വക്കത്ത് ഉബൈദുള്ള (42)നെ വിളിച്ചുവരുത്തി മര്‍ദിച്ച് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ മകന്‍ അഷിഖലി (20) എറണാകുളം റേഞ്ച് ഐ.ജിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പിടിയിലായ പ്രതികളെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. ബിസിനസ് ആവശ്യത്തിനായി ഉമറില്‍ നിന്ന് ഉബൈദുല്ല 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 11 ലക്ഷം തിരികെ നല്‍കിയെങ്കിലും ബാക്കിയുള്ള 14 ലക്ഷം ലഭിക്കാതെ വന്നപ്പോള്‍ ഉബൈദുല്ലയെ പുന്നയൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഉബൈദുല്ല പുന്നയൂരിലത്തെിയത്. പണം തിരികെ ചോദിച്ച് ഉബൈദുല്ലയെ പിതാവും മക്കളും മര്‍ദിച്ച് അവശനാക്കി ഷാനി അബൂബക്കറിനെ ഏല്‍പിച്ചു. ഇതിനിടെ എറണാകുളത്തുള്ള ആഷിഖലിയെ ഫോണില്‍ വിളിച്ച് പണം നല്‍കിയില്ളെങ്കില്‍ പിതാവ് ഉബൈദുല്ലയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് ആഷിഖലി പിതാവിനെ വിട്ടുകിട്ടാന്‍ എറണാകുളം റേഞ്ച് ഐ.ജിയെ സമീപിച്ചത്. ഇതനുസരിച്ച് ജില്ലാ പൊലീസ് മേധാവി എ. വിജയകുമാറിന്‍െറ നിര്‍ദേശപ്രകാരമാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. വടക്കേക്കാട് കല്ലൂരിലെ ശ്മശാനത്തിന് സമീപമുള്ള ഷാനി അബൂബക്കറിന്‍െറ ഒളിത്താവളത്തില്‍ നിന്നാണ് ഉബൈദുല്ലയെ കണ്ടത്തെിയത്. പൊലീസ് നീക്കം മനസ്സിലാക്കി ക്വട്ടേഷന്‍ സംഘം ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.