കുന്നംകുളത്ത് മലേറിയ പടരുന്നു

കുന്നംകുളം: മേഖലയില്‍ വീണ്ടും മലേറിയ പടരുന്നു. കടുത്ത വിറയലോട് കൂടിയ പനിബാധിച്ച് പലരും ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ഒരാള്‍ക്ക് മലേറിയയാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. കുന്നംകുളം ടൗണിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് മലേറിയ സ്ഥിരീകരിച്ചത്. രോഗം പരത്തുന്ന ‘അനോ ഫിലിസ് സ്റ്റീഫന്‍സി’ ഇനത്തില്‍പ്പെട്ട കൊതുകുകളെ ആരോഗ്യവകുപ്പ് അധികൃതര്‍ നഗരത്തിന്‍െറ വിവിധ ഇടങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്. രാത്രി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് നിരന്തരം കൊതുകുകടി ഏല്‍ക്കാറുണ്ടെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് കുന്നംകുളത്ത് പരിശോധന നടത്തിയത്. കൊതുകുകള്‍ കടിച്ച് കഴിഞ്ഞാല്‍ 14ദിവസത്തിനുള്ളില്‍ രോഗം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിറയലോട് കൂടിയ പനിയാണ് രോഗലക്ഷണം. മലേറിയ പടര്‍ന്നതോടെ ജനവും ഭീതിയിലായിരിക്കുകയാണ്. നിരവധി പേരാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. രോഗം പടര്‍ന്നിട്ടും ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും കൊതുകുകളെ നശിപ്പിക്കാന്‍ ആരോഗ്യവിഭാഗം അധികൃതര്‍ ശ്രമിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. രക്തപരിശോധന സൗകര്യം എല്ലാ താലൂക്കാശുപത്രികളിലും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് കുന്നംകുളത്ത് നടന്ന ബോധവത്കരണ ക്ളാസ് നഗരസഭ ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.