ശമ്പളമില്ല; റിസോഴ്സ് അധ്യാപകര്‍ ഓണനാളില്‍ ഉപവാസത്തിന്

തൃശൂര്‍: കേന്ദ്രം തുക അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റിസോഴ്സ് അധ്യാപകര്‍ തിരുവോണ നാളില്‍ ഉപവാസ സമരത്തിന്. തടഞ്ഞുവെച്ച ശമ്പളം ഓണത്തിനു മുമ്പ് കിട്ടിയില്ളെങ്കില്‍ തിരുവനന്തപുരത്തെ ഇന്‍ക്ളൂസീവ് എജുക്കേഷന്‍ ഫോര്‍ ഡിസേബ്ള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ് (ഐ.ഇ.ഡി.എസ്.എസ്) ഓഫിസിന് മുന്നില്‍ ഉപവസിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 687 റിസോഴ്സ് അധ്യാപകരുണ്ട്. പൊതുവിദ്യാലയങ്ങളില്‍ ഒമ്പത്, പത്ത് ക്ളാസുകളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന പിന്തുണ നല്‍കാനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും കാഴ്ച- ചലന വൈകല്യമുള്ളവരും ഇതില്‍ അധ്യാപകരാണ്. 15 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. അധ്യാപകര്‍ക്ക് വേണ്ട യോഗ്യതകള്‍ക്കു പുറമെ പ്രത്യേക പരിശീലനവും ഇവര്‍ നേടിയിട്ടുണ്ട്. 2016 മാര്‍ച്ച് 31 വരെ ശമ്പളം നല്‍കാന്‍ 16.38 കോടി രൂപ കഴിഞ്ഞ മേയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടും ജൂണിലും ജൂലൈയിലും ശമ്പളം കൊടുത്തില്ല. ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതിഷേധത്തത്തെുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് ശമ്പളം അനുവദിച്ചത്. 22,600 രൂപ പ്രതിമാസ ശമ്പളമായി കേന്ദ്രം അനുവദിച്ചെങ്കിലും 18,665 രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മറ്റ് അധ്യാപകര്‍ക്കുള്ള ആനുകൂല്യം റിസോഴ്സ് അധ്യാപകര്‍ക്കും നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കപ്പെടുന്നില്ല. റിസോഴ്സ് അധ്യാപകര്‍ക്ക് പരിശീലനവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപകരണ വിതരണവും മെഡിക്കല്‍ ക്യാമ്പും ഫലപ്രദമായി നടക്കുന്നില്ളെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.