കുന്നംകുളം: വീടുകളില്‍ നടപ്പാക്കുന്ന ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ ചൊല്ലി ഭരണ നേതൃത്വത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം. വാദപ്രതിവാദം ശക്തമായതോടെ തിങ്കളാഴ്ച വീണ്ടും നഗരസഭയില്‍ കരാറുകാരനെ വിളിച്ചുവരുത്താനും അയാളുടെ വിശദീകരണം കേട്ടശേഷം പണി പൂര്‍ത്തിയാക്കാന്‍ തയാറായില്ളെങ്കില്‍ തുടര്‍നടപടിക്കും കൗണ്‍സില്‍ തീരുമാനിച്ചു. കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ ഭരണ നേതൃത്വവും രണ്ടുതട്ടിലായി. ജനകീയാസൂത്രണ പദ്ധതിപ്രകാരം ഗുണഭോക്തൃ വിഹിതം നഗരസഭയില്‍ ഒടുക്കിയ 189 ഗുണഭോക്താക്കള്‍ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ച് നല്‍കിയില്ളെന്ന് പ്രതിപക്ഷ അംഗം ഷീജ പ്രദീപ് ഉന്നയിച്ചതോടെയാണ് അജണ്ട ചൂടേറിയ ചര്‍ച്ചയായത്. 100 ദിവസത്തിനകം പ്ളാന്‍റ് സ്ഥാപിക്കണമെന്നായിരുന്നു കരാര്‍. കഴിഞ്ഞ മാര്‍ച്ച് 28ന് കരാര്‍ ഒപ്പിട്ടു. സമയപരിധി കഴിഞ്ഞിട്ടും പ്ളാന്‍റ് സ്ഥാപിച്ചില്ല. സ്ഥാപിച്ച പ്ളാന്‍റുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമാക്കിയില്ല. കരാറുകാരനെതിരെ നിയമനടപടിയാണ് ഉത്തമമെന്ന് ഹെല്‍ത്ത് സൂപ്രണ്ട് കൗണ്‍സിലില്‍ അറിയിച്ചു. ഭരണ -പ്രതിപക്ഷത്തെയും ബി.ജെ.പി അംഗങ്ങളും ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പല വീടുകളില്‍ നിന്നും നിശ്ചിത തുകയേക്കാള്‍ കൂടുതല്‍ പണം ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗം എസ്.ആര്‍. അനിരുദ്ധന്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ബി. ഷിബുവും ആവശ്യപ്പെട്ടു.കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ഭരണകക്ഷിയംഗം കെ.വി. ഗീവറും ആവശ്യപ്പെട്ടു. കരാറുകാരനുമായി ഒരിക്കല്‍കൂടി കൂടിക്കാഴ്ച നടത്തിയശേഷം അയാളുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി മതിയെന്ന് ഭരണകക്ഷിയംഗങ്ങളായ അഡ്വ. പില്‍ജോ വര്‍ഗീസ്, സി.വി. ബേബി എന്നിവര്‍ ആവശ്യപ്പെട്ടതോടെ ഭരണനേതൃത്വത്തിലും ഭിന്ന അഭിപ്രായമായി. പട്ടികജാതി പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനായി നല്‍കിവരുന്ന ധനസഹായം മൂന്നുലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയിട്ടും നഗരസഭ പ്രദേശത്ത് രണ്ടുലക്ഷം രൂപ ധനസഹായം മാത്രം നല്‍കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടക്കുമെന്നും സര്‍ക്കാര്‍ തലത്തില്‍ അതിന്‍െറ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭയില്‍ വികസന മുരടിപ്പാണെന്നും ബസ്സ്റ്റാന്‍ഡ്, ആധുനിക മാര്‍ക്കറ്റ്, അറവുശാല, ടൗണ്‍ ഹാള്‍ നവീകരണം, ഇവയൊന്നും നടന്നിട്ടില്ളെന്ന് ചൂണ്ടിക്കാട്ടുന്ന പ്ളകാര്‍ഡുകളുമേന്തിയാണ് യോഗത്തില്‍ എത്തിയത്. ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എസ്. ബിനോയ്, സാറാമ്മ മാത്തപ്പന്‍, കെ.വി. ഗീവര്‍, എം.കെ. ജയ്സിങ്, സ്മിത ജിന്നി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.