യദുവും രോഷ്നിയും ഇത്തവണ പുതുവീട്ടില്‍ ഓണമുണ്ണും

പാവറട്ടി: യദുവിന്‍െറയും രോഷ്നിയുടെയും ഓണം ഇത്തവണ തങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന വീട്ടിലാക്കാനുള്ള പരിശ്രമത്തിലാണ് എളവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റംഗങ്ങള്‍. എളവള്ളി മാങ്ങോട്ട് ഉണ്ണികൃഷ്ണന്‍െറ മക്കളായ നാലാം ക്ളാസ് വിദ്യാര്‍ഥി യദുകൃഷ്ണന്‍െറയും എട്ടാം ക്ളാസുകാരി റോഷ്നിയുടെയും വീടാണ് 50ഓളം വരുന്ന യൂനിറ്റംഗങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. വീട് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളും വിദ്യാര്‍ഥികള്‍ തന്നെ സ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ചു. ഇവര്‍ക്ക് സഹായഹസ്തവുമായി രണ്ടുലക്ഷം രൂപ നല്‍കി എളവള്ളി പഞ്ചായത്ത് ഭരണസമിതിയും കൂടെയുണ്ട്. സമാഹരിക്കുന്ന സാമഗ്രികള്‍ കൊണ്ടുവരുന്നതും ഇറക്കുന്നതും എന്‍.എസ്.എസ് അംഗങ്ങള്‍ തന്നെയാണ്. ഒഴിവ് ദിവസങ്ങളിലും സ്കൂള്‍ വിട്ടുള്ള സമയങ്ങളിലും തൊഴിലാളികളെ സഹായിക്കാന്‍ ഇവര്‍ ഓടിയത്തെും. ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.