മത്സ്യ വിപണന കേന്ദ്രത്തിന് തുക അനുവദിക്കും –സി.എന്‍. ജയദേവന്‍ എം.പി

ചാവക്കാട്: മത്സ്യത്തൊഴിലാളികള്‍ക്കായി നഗരസഭ നിര്‍മിക്കുന്ന മത്സ്യവിപണനകേന്ദ്രത്തിന് 2016-17 വര്‍ഷത്തെ വികസന ഫണ്ടില്‍നിന്നു തുക അനുവദിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി അറിയിച്ചു. നഗരസഭയുടെ പുതിയ ഓഫിസ് സമുച്ചയത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് മിനി സിവില്‍ സ്റ്റേഷനു മുന്നിലെ നഗരസഭയുടെ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോടെ ഓഫിസ് കെട്ടിടവും കോണ്‍ഫറന്‍സ് ഹാളും നിര്‍മിക്കുന്നത്. ആദ്യനിലയില്‍ വാണിജ്യാവശ്യത്തിനായി 12 മുറികളാണ് നിര്‍മിക്കുക. മൂന്നു നിലകളിലായി 10,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനു നാലുകോടി രൂപയാണ് നിര്‍മാണ ചെലവ്. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.കെ. സുധീരന്‍, പി.വി. സുരേഷ്കുമാര്‍, എം.ബി. രാജലക്ഷ്മി, ബുഷറ ലത്തീഫ്, ഫാത്തിമ ഹനീഫ, പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്യായിനി, മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ.എസ്. അനില്‍കുമാര്‍, അഡ്വ. പി. മുഹമ്മദ് ബഷീര്‍, കെ.വി. സിദ്ദീഖ്, സെയ്താലിക്കുട്ടി, ഇ.പി. സുരേഷ്കുമാര്‍, വി.വി. ഡൊമിനി, പി.കെ. അബ്ദുല്‍ കലാം, പ്രീജ ദേവദാസ് എന്നിവര്‍ സംസാരിച്ചു. നഗരസഭ അധ്യക്ഷ എ.കെ. സതീരത്നം സ്വാഗതവും സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.