പച്ചക്കറി നട്ടും ഞായറാഴ്ച്ച ജോലി ചെയ്തും കലാമിന് ആദരം

ഗുരുവായൂര്‍: പച്ചക്കറി നട്ടും അവധിദിവസം ജോലിചെയ്തും ഗുരുവായൂര്‍ നഗരസഭ ജീവനക്കാര്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന് ആദരം അര്‍പ്പിച്ചു. നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്താണ് ജീവനക്കാര്‍ പച്ചക്കറി നട്ടത്. നഗരസഭ ചെയര്‍മാന്‍ പി.എസ്.ജയന്‍ കൃഷി ഉദ്ഘാടനം ചെയ്തു. കൃഷി ഫീല്‍ഡ് ഓഫിസര്‍ പി.കെ.രവീന്ദ്രന്‍, റവന്യൂ ഓഫിസര്‍ വി.കെ.ഉണ്ണികൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫിറോസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു. അവധി ദിവസമായ രണ്ടാം ശനിയാഴ്ച ജീവനക്കാര്‍ ജോലി ചെയ്തു. ഗുരുവായൂര്‍: മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഗുരുവായൂര്‍ സബ് ആര്‍.ടി ഓഫിസ് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിച്ചു. ജോയന്‍റ് ആര്‍.ടി.ഒ അശോക്കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.എം. ഇബ്രാഹിംകുട്ടി, എം. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവധി ദിവസം തുറന്ന് പ്രവര്‍ത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.