തൃശൂര്‍: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പനി വ്യാപകം.ആരോഗ്യവകുപ്പ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലെ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ആഴ്ചകളായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ക്ഷയം, മന്ത്, കുഷ്ഠം, ടൈഫോയ്ഡ്, ത്വഗ്രോഗങ്ങള്‍ എന്നിവ തിരിച്ചുവരുന്നതിന്‍െറ സൂചനകളാണ് ഈ പരിശോധനകളില്‍ നിന്ന് ലഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഹിതയുടെ നേതൃത്വത്തില്‍ ഞായറാഴ്ചകളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ബോധവത്കരണ ക്ളാസുകളും ലഘുലേഖ വിതരണവും നടക്കുന്നുണ്ട്. ജില്ലയിലെ 287 ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ 84 എണ്ണത്തിലാണ് ഞായറാഴ്ച ക്യാമ്പ് നടന്നത്. ഡോക്ടര്‍മാരുടെ സംഘം 35 മെഡിക്കല്‍ ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. 1166 പേര്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. ഇവരില്‍ 106 പേര്‍ പനി ബാധിതരാണെന്ന് കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.