പാവറട്ടി: മുല്ലശേരി താണവീഥിയില്‍ പഞ്ചായത്ത് ജിംനേഷ്യം സെന്‍റര്‍ കാടുകയറി. കെട്ടിടം ചോര്‍ന്നൊലിച്ച് തകര്‍ച്ചാ ഭീഷണിയില്‍. മുല്ലശേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പറമ്പന്തളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ കളിസ്ഥലത്തിന് സമീപമാണ് കേന്ദ്രം. ഇത് കാടുകയറി ജീര്‍ണാവസ്ഥയിലാണ്. 2006 അവസാനമാണ് കോസ്റ്റ് ഫോഡ് ജിംനേഷ്യം സെന്‍ററും കലാപഠനകേന്ദ്രവും നിര്‍മിച്ച് പഞ്ചായത്തിന് കൈമാറിയത്. ഒമ്പതുവര്‍ഷമായിട്ടും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ഇത് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം ടി.ജി. പ്രവീണ്‍ ഭരണസമിതിക്ക് അപേക്ഷ നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരുഅംഗീകൃത സംഘടനയോട് അപേക്ഷ സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വാര്‍ഡിലുള്ള കുരുക്ഷേത്ര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അപേക്ഷിച്ചെങ്കിലും ഇവര്‍ക്ക് നല്‍കാതെ ലേലം ചെയ്യാന്‍ ഭരണസമിതി തീരുമാനിച്ചു. സമീപത്തുള്ള കലാപഠനകേന്ദ്രം നിസ്സാര വാടകക്ക് സ്വകാര്യ വ്യക്തിക്ക് വ്യവസ്ഥകള്‍ പാലിക്കാതെ നൃത്ത പഠനക്ളാസിന് നല്‍കിയിരിക്കുകയാണെന്ന് ടി.ജി. പ്രവീണ്‍ പറഞ്ഞു. അതേസമയം, കലാപഠനകേന്ദ്രത്തില്‍ പുനര്‍നിര്‍മാണത്തിന്‍െറ ഭാഗമായി വാര്‍ഡിലുള്ള അങ്കണവാടി പ്രവര്‍ത്തിക്കുന്നതിനാല്‍ കെട്ടിടം ലേലം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ളെന്നും ഇതിനാല്‍ ആഴ്ചയില്‍ രണ്ടുദിവസം നൃത്തപഠനത്തിന് വാടകക്ക് നല്‍കാന്‍ ഭരണസമിതി ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഭരതന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.