കൊടുങ്ങല്ലൂര്‍: സ്വാതന്ത്ര്യദിനത്തില്‍ അഴീക്കോട് ഗ്രാമത്തിലെ ഉപയോഗശൂന്യമായ മുഴുവന്‍ പ്ളാസ്റ്റിക് കിറ്റുകളും കവറുകളും ശേഖരിച്ച് നീക്കം ചെയ്യും. അഴീക്കോട് പ്ളാസ്റ്റിക് കിറ്റ് നിയന്ത്രിത ഗ്രാമം കര്‍മസമിതിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ഗ്രാമത്തിലെ 11 വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തം ശുചീകരണ പരിപാടിയില്‍ ഉറപ്പ് വരുത്തും. എറിയാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, വ്യാപാരികള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഏകദിന ശുചീകരണം നടക്കുക. കിറ്റുകളും കവറുകളും വൃത്തിയാക്കി ശേഖരിക്കുകയും വാര്‍ഡ് മെംബറുടെയും കുടുംബശ്രീ -ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പാഴ് വസ്തു വ്യാപാരിക്ക് കൈമാറാനുമാണ് പരിപാടി. ഗവ. യു.പി സ്കൂളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.വി. വേണു അധ്യക്ഷത വഹിച്ചു. കെ.എ. നൗഷാദ്, ഷായി അയ്യാരില്‍, വി.ജി. മോഹനന്‍, സുനിത ശശീന്ദ്രന്‍, സിന്ധു രമണന്‍, ബിന്ദു സുരേഷ്, കെ.എ. സുനില്‍കുമാര്‍, പി.എ. മുഹമ്മദ് റാഫി, എം.എം. ഷൈല സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.