കൊടുങ്ങല്ലൂര്‍: മേഖലയില്‍ വീടുകള്‍ക്ക് നേരെ കല്ളേറും മര്‍ദനവും. സംഘര്‍ഷങ്ങള്‍ കെട്ടടങ്ങി ഒരിടവേളക്ക് ശേഷമാണ് മേഖലയില്‍ വീണ്ടും ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊടുങ്ങല്ലൂര്‍ പൊലീസ് പരിധിയിലെ മൂന്നിടങ്ങളിലാണ് ചൊവാഴ്ച വൈകീട്ട് ആക്രമണങ്ങളുണ്ടായത്. പുല്ലൂറ്റ് നാരായണമംഗലം പടിഞ്ഞാറ് ഭാഗം വഞ്ചിയില്‍ മീന്‍ പിടിക്കാനത്തെിയ മത്സ്യ തൊഴിലാളി യുവാവിനാണ് ചുവന്ന മുണ്ടെടുത്തതിന്‍െറ പേരില്‍ മര്‍ദനമേറ്റത്. മതിലകം മതില്‍മൂല കിഴക്ക് ചെന്നിപ്പറ വീട്ടില്‍ രാജേഷ് (29)നും മര്‍ദനമേറ്റു. കരൂപ്പടന്ന പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ സ്ഥലത്തത്തെിയ നാലംഗ ബി.ജെ.പി സംഘമാണ് ചുവന്ന മുണ്ടുടുത്തത് ചോദ്യം ചെയ്തത്. ഡി.വൈ.എഫ്.ഐ അനുഭാവിയായ യുവാവിന്‍െറ വഞ്ചിയും സംഘം കേടുപാട് വരുത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് എടവിലങ്ങിലും, എറിയാട് യു.ബസാറിലും വീടുകള്‍ക്ക് നേരെ കല്ളേറുണ്ടായത്. ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് പി.ജി. വിശ്വനാഥന്‍െറ എടവിലങ്ങിലെ വീടിന് നേരെ പുലര്‍ച്ചെ 3.30 മണിയോടെ കല്ളേറുണ്ടായി. വീടിന്‍െറ രണ്ട് ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിന് ശേഷം എറിയാട് യുബസാറില്‍ ആര്‍.എസ്.എസ് കൊടുങ്ങല്ലൂര്‍ താലൂക്ക് മുന്‍ കാര്യവാഹക് വട്ടപ്പറമ്പത്ത് ഹരിദാസിന്‍െറ വീടിന് നേരെ കല്ളേറുണ്ടായി. ബൈക്കിലത്തെിയവരാണ് കല്ളേറിഞ്ഞതെന്നാണ് സൂചന. വീടിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മൂന്ന് ആക്രമ സംഭവങ്ങളിലും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമികളെ ഒതുക്കാന്‍ പൊലീസ് ശക്തമായ നീക്കങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ ആക്രമണ സംഭവങ്ങള്‍ നാടിനെയും അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.