തൃശൂര്‍: വലക്കാവ് ജങ്ഷനിലെ റേഷന്‍ കടയില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ പൂഴ്ത്തിവെച്ചത് ഉള്‍പ്പെടെ വന്‍ ക്രമക്കേട് കണ്ടത്തെി. ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 119ാം നമ്പര്‍ റേഷന്‍ കടയില്‍നിന്ന് അനധികൃതമായി മണ്ണെണ്ണയും ഭക്ഷ്യധാന്യങ്ങളും മറിച്ച് വില്‍ക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടത്തെിയത്. ഭക്ഷ്യപദാര്‍ഥങ്ങളുടെ കണക്ക് പരിശോധിച്ചതില്‍ 360 കിലോഗ്രാം അരി കണക്കില്‍ കുറവുള്ളതായും 750 കി.ഗ്രാം ഗോതമ്പ്, 100 കി.ഗ്രാം പഞ്ചസാര എന്നിവ കൂടുതലാണെന്നും കണ്ടത്തെി. റേഷന്‍ കടയുടമയായ കാട്ടുങ്ങല്‍ സുരേഷിന്‍െറ ഭാര്യയുടെ പേരിലുള്ള റേഷന്‍ കടയോട് ചേര്‍ന്നുള്ള പലചരക്ക് കടയില്‍ അനധികൃതമായി കരിഞ്ചന്തയില്‍ വില്‍പനക്കായി പൂഴ്ത്തിവെച്ച 175 കി.ഗ്രാം റേഷന്‍ പഞ്ചസാരയും 100 ലിറ്റര്‍ റേഷന്‍ മണ്ണെണ്ണയും കണ്ടത്തെി. എവിടെ നിന്നാണ് ഈ ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കടയുടമക്ക് കഴിഞ്ഞില്ല. അതിന്‍െറ അടിസ്ഥാനത്തില്‍ തൃശൂര്‍ താലൂക്ക് സപൈ്ള ഓഫിസറെ വിളിച്ചുവരുത്തി ക്രമക്കേടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് സംഘം വിശദീകരിച്ചു. കടയുടമക്കെതിരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമാനുസൃത നടപടി കൈക്കൊള്ളാനും ശിപാര്‍ശ ചെയ്തു. പരിശോധന സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഓണക്കാലത്തെ പൂഴ്ത്തിവെപ്പ് തടയാ നായി കര്‍ശനനടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതിന്‍െറ ഭാഗമായി വിജിലന്‍സ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ തീരുമാനിച്ചു. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവെക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്യുന്ന അന്തര്‍ജില്ലാ സംഘം പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടത്തെിയിരുന്നു. ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലുള്‍പ്പെട്ട ചിലര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുനിന്ന് പിടിയിലായിരുന്നു. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സി. ഷാജ് ജോസ്, എസ്.എസ്.ടി ഡെവലപ്മെന്‍റ് ഓഫിസര്‍ ജോണ്‍സണ്‍ ലോറന്‍സ്, വിജിലന്‍സ് ഉദ്യോഗസ്ഥരായ പി.വി. ഷാജു, എ.എ. വര്‍ഗീസ്, എസ്. രാകേഷ്, കെ.എസ്. ശിവപ്രകാശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.