തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തില്‍ പങ്കാളിയാകാന്‍ സാധ്യത തേടി ചൈനീസ് കമ്പനികള്‍. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് സ്വദേശി-വിദേശി സംരംഭകരുടെ പിന്തുണ തേടാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്‍െറ പശ്ചാത്തലത്തിലാണ് ചൈനീസ് കമ്പനികള്‍ രംഗത്തത്തെിയത്. തൃശൂര്‍ അടക്കം സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ സാധ്യത പഠിക്കാന്‍ ചൈന ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ ചില കമ്പനികള്‍ ശ്രമം തുടങ്ങി. നവീകരണം ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചൈനയടക്കം വിദേശ രാജ്യങ്ങളിലെ സംഘം എറണാകുളം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. തൃശൂര്‍ ഉള്‍പ്പെടെ ‘എ വണ്‍’ പദവിയിലുള്ള ചില സ്റ്റേഷനുകളില്‍ ഈ കമ്പനികള്‍ക്ക് നോട്ടമുണ്ട്. സ്റ്റേഷനുകളെക്കുറിച്ച് പഠിച്ച ശേഷം ലാഭകരമെങ്കില്‍ നവീകരണം ഏറ്റെടുക്കുകയാണ് ലക്ഷ്യം. മികച്ച വരുമാനമുള്ള എ വണ്‍ സ്റ്റേഷനുകളില്‍പെട്ട തൃശൂരിന്‍െറ ഭൂമിശാസ്ത്രവും സാധ്യതയും പഠിക്കുകയാണ് കമ്പനികള്‍. കമ്പനി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും തുടര്‍ നടപടികളായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് റെയില്‍വേ സ്റ്റേഷനും ഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് ഏറ്റെടുക്കാം. ടെന്‍ഡറുകളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഇല്ലാതെ സംരംഭകര്‍ക്ക് റെയില്‍വേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഭൂമിയുടെ ഉടമസ്ഥാവകാശം റെയില്‍വേക്കാകും. കരാര്‍ വ്യവസ്ഥയില്‍ റെയില്‍വേ ഭൂമിയിലും സ്റ്റേഷനോട് ചേര്‍ന്നും വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ച് ചെലവും ലാഭവും എടുത്ത ശേഷം റെയില്‍വേക്ക് തിരിച്ചു നല്‍കണം. മറ്റു കമ്പനികള്‍ക്ക് മുറികള്‍ വാടകക്ക് നല്‍കിയും സംരംഭകര്‍ക്ക് പണം ഉണ്ടാക്കാം. നവീകരണം വിദേശ കമ്പനികള്‍ ഏറ്റെടുത്താല്‍ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. അതേസമയം, തൃശൂരിന്‍െറ കണ്ണായ സ്ഥലത്ത് റെയില്‍വേയുടെ ഭൂമിയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് സ്വകാര്യ സംരംഭകര്‍ നേട്ടം കൊയ്യുമെന്ന് വിമര്‍ശമുണ്ട്. തിരുവനന്തപുരം എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവയാണ് സംസ്ഥാനത്തെ എ വണ്‍ സ്റ്റേഷനുകള്‍. റെയില്‍വേ തെരഞ്ഞെടുത്ത 400 എ വണ്‍, എ വിഭാഗം സ്റ്റേഷനുകളില്‍ തൃശൂരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.