കൊടുങ്ങല്ലൂര്‍: മേഖലയുടെ സമാധാനം തകര്‍ക്കുന്നവരുടെ പട്ടിക പൊലീസ് തയാറാക്കി. കൊടുങ്ങല്ലൂര്‍, മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് 500 ഓളം പേരാണെന്ന് കണ്ടത്തെി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊലീസ് ചാര്‍ജ് ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും പേരുടെ പൊലീസ് പട്ടിക തയാറാക്കിയത്. എന്നാല്‍, പതിവായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ക്രിമിനലുകളുടെ എണ്ണം ഇരു സ്റ്റേഷന്‍ പരിധികളിലും 50 ഓളം പേരാണ്. ഇവരാണ് മേഖലയുടെ സമാധാനം തകര്‍ക്കുന്നതെന്നും പൊലീസ് വിലയിരുത്തി. ക്രമസമാധാനം തകര്‍ക്കുന്ന ഇവരിലേറെയും രാഷ്ട്രീയ പിന്‍ബലമുള്ളവരുമാണ്. പ്രശ്നക്കാരെ കര്‍ശനമായി നേരിടാനാണ് പൊലീസിന്‍െറ തീരുമാനം. മുഖം നോക്കാതെയുള്ള നടപടിക്ക് സര്‍വകക്ഷി സമാധാന യോഗം പിന്തുണ നല്‍കിയിട്ടുണ്ട്. സംഘടിതമായും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ മുന്നില്‍കണ്ട് ലോക്കല്‍ പൊലീസിനെ സജ്ജമാക്കുന്ന നടപടിക്ക് പൊലീസ് തുടക്കം കുറിച്ചു. കലാപകാരികളെ നേരിടുന്നതിന് കൊടുങ്ങല്ലൂരില്‍ എത്തിയിട്ടുള്ള ഗ്രനേഡ്, ടിയര്‍ ഗ്യാസ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ക്ളാസുകള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചു. കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് ക്ളാസ് നടന്നത്. ഇത്തരം ആയുധങ്ങളുടെ പ്രയോഗം സംബന്ധിച്ച പരിശീലനം അഴീക്കോട് മുനക്കല്‍ ബീച്ചിലായിരിക്കും നടക്കുക. കൊടുങ്ങല്ലൂര്‍, മതിലകം സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ളവരെ സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കൊടുങ്ങല്ലൂരില്‍ എത്തിച്ചത്. എന്നാല്‍, കൊടുങ്ങല്ലൂരില്‍ കൂടെക്കൂടെ ഉണ്ടാകുന്ന സംഘടിത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മേഖലയിലെ പൊലീസുകാരെ തന്നെ സജ്ജരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.