കുന്നംകുളം: പൊലീസ് കാവലില്‍ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്പ്പോര് ബഹളത്തില്‍ കലാശിച്ചു. ബഹളത്തിനിടെ പ്രതിപക്ഷ വനിതാ അംഗം മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന ഭരണകക്ഷി അംഗങ്ങളുടെയും ബി.ജെ.പി അംഗങ്ങളുടെയും ആരോപണത്തിനൊടുവില്‍ പ്രതിപക്ഷ വനിത അംഗത്തെ സസ്പെന്‍ഡ് ചെയ്തു. നഗരത്തിലെ തെരുവ് നായ് ശല്യം പരിഹരിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് വൈസ് ചെയര്‍മാന്‍ സാറാമ്മ മാത്തപ്പന്‍ യോഗ ആരംഭത്തില്‍ ആവശ്യപ്പെട്ടു. നഗരസഭ പ്രദേശങ്ങളില്‍ പലയിടത്തായി തെരുവ് നായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കലക്ടര്‍ ജില്ലാതലത്തില്‍ ഇതുസംബന്ധിച്ച് യോഗം വിളിച്ച് ചേര്‍ത്തിരുന്നുവെന്നും നടപടി കൈക്കൊള്ളുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായി ചെയര്‍മാന്‍ വ്യക്തമാക്കി. അയ്യങ്കാളി പ്രതിമ കുന്നംകുളത്ത് സ്ഥാപിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ എടുത്ത തീരുമാനം ഇതുവരെയും നടപ്പാക്കിയില്ളെന്നും ചെയര്‍മാനെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആക്രമിച്ച പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി അംഗം എം.വി. ഉല്ലാസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി അഞ്ച് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ സി.പി.എം അംഗങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അംഗമായ ചെയര്‍മാനെ അനുകൂലിച്ച് ഭരണകക്ഷിയിലെ ആരും തന്നെ സംസാരിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍െറ ജാതി നോക്കി മാത്രമെ പ്രതിഷേധം ഉന്നയിക്കാവൂവെന്ന് നിലപാടില്ളെന്ന് പ്രതിപക്ഷ നേതാവ് കെ.ബി. ഷിബു വ്യക്തമാക്കി. നഗരസഭ ബസ് സ്റ്റാന്‍ഡ് നിര്‍മാണം എങ്ങുമത്തെിക്കാനായില്ളെന്നും 85 കോടിയോളം വിലവരുന്ന ഭൂമി 55 കോടിക്ക് ചില സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നടപടിയാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്ന് ഷിബു കുറ്റപ്പെടുത്തി. ഷിബു സംസാരിക്കുന്നതിനിടയില്‍ ഓരോ അംഗങ്ങള്‍ക്കും യോഗത്തില്‍ സംസാരിക്കാന്‍ നിശ്ചിത സമയം അനുവദിക്കണമെന്ന് ഭരണകക്ഷിയംഗം സി.വി. ബേബി ഉന്നയിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധമായി എഴുന്നേറ്റു. ഇതോടെ ഭരണകക്ഷിയംഗങ്ങളും ബി.ജെ.പി അംഗങ്ങളും എഴുന്നേറ്റു. ഇതിനിടെ ഫയല്‍ എടുത്ത് മേശപ്പുറത്ത് പ്രതിപക്ഷ വനിതാ അംഗം സുനിതാ ശിവരാമന്‍ അടിച്ചതോടെ ഫയലിനുള്ളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തെറിച്ച് ഭരണകക്ഷിയംഗങ്ങളുടെ മേശക്കരികില്‍ വീണതോടെയാണ് തര്‍ക്കം മൂര്‍ഛിച്ചത്. ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ മൊബൈല്‍ ഫോണ്‍ എറിയുകയാണെന്നും യോഗത്തില്‍ അപമര്യാദയായി പെരുമാറുന്ന വനിതാ പ്രതിപക്ഷ അംഗത്തിന്‍െറ പേരില്‍ നടപടിയെടുക്കണമെന്ന് ഭരണകക്ഷിയിലെ സെഫിയ മൊയ്തീനും സതി അശോകനും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ മുനിസിപ്പല്‍ സെക്രട്ടറിയുമായി സംസാരിച്ച് കൗണ്‍സിലര്‍ സുനിത ശിവരാമനെ സസ്പെന്‍ഡ് ചെയ്തുവെന്ന് പ്രഖ്യാപിച്ചു. സസ്പെന്‍ഡ് ചെയ്യുന്ന നടപടി അനുവദിക്കില്ളെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവര്‍ത്തിച്ച് ചെയര്‍മാന്‍െറ ഡയസിന് മുന്നിലത്തെി. ഒടുവില്‍ യോഗം 10 മിനിറ്റ് നിര്‍ത്തിവെക്കുകയാണെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷ നേതാവുമായി ചെയര്‍മാന്‍െറ ചേംബറില്‍ നടത്തിയ ഭരണകക്ഷിയംഗങ്ങളുടെ ചര്‍ച്ചയില്‍ മാപ്പ് എങ്കിലും പ്രതിപക്ഷ വനിതാ അംഗം പറയണമെന്ന് ആവശ്യപ്പെട്ടു. അതിന് പ്രതിപക്ഷം വിസ്സമ്മതിച്ചു. അല്‍പസമയത്തിന് ശേഷം വീണ്ടും കൗണ്‍സില്‍ യോഗം ആരംഭിച്ചയുടന്‍ വനിതാ അംഗമായ സുനിതയെ സസ്പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ വ്യക്തമാക്കി. സസ്പെന്‍ഡ് ചെയ്ത വനിതാ അംഗത്തെ യോഗത്തില്‍ നിന്ന് പുറത്താക്കണമെന്നും അല്ലാതെ യോഗം നടത്തിക്കൊണ്ടുപോകാനാകില്ളെന്ന് ഭരണകക്ഷിയിലെ പലരും പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ അംഗം മാപ്പെങ്കിലും പറയണമെന്ന് ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ടു. ഇരു വിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിയിലേക്ക് എത്തിയതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ബഹളം ശക്തമായെങ്കിലും യോഗത്തില്‍ ആര്‍.എം.പിയിലെ അംഗങ്ങള്‍ മൗനം പാലിച്ചതും ശ്രദ്ധേയമായി. അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് യോഗം ചെയര്‍മാന്‍ പിരിച്ചുവിട്ടു. എസ്.ഐ എം. നൗഷാദ്, അഡീ. എസ്.ഐമാരായ രാജന്‍ കോട്ടൂരന്‍, ഇ.ജി. പ്രസാദ്, എരുമപ്പെട്ടി എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കൗണ്‍സില്‍ ഹാളിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാനെ ആക്രമിച്ച പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടില്ളെന്നും ജാമ്യം എടുക്കാതെ കൗണ്‍സില്‍ യോഗത്തിന് എത്തിയാല്‍ പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രതിപക്ഷ അംഗങ്ങളായ കെ.ബി. ഷിബു, അഡ്വ. കെ.എസ്. ബിനോയ്, സ്മിത ജിന്നി, സുഹാസിനി സോമന്‍, സുനിതാ ശിവരാമന്‍ എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലത്തെി അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമെടുത്താണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.