വേദഗ്രാമിലെ നടുവേദന ചികിത്സ പഠനത്തിന് അന്താരാഷ്​ട്ര അംഗീകാരം

പത്തനംതിട്ട: ഓമല്ലൂരിൽ പ്രവർത്തിക്കുന്ന വേദഗ്രാം ആയുർവേദ ചികിത്സ കേന്ദ്രത്തിലെ നടുവേദന ചികിത്സക്ക് ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര പരമ്പരാഗത ചികിത്സ സമ്മേളനത്തിൽ അംഗീകാരം. നട്ടെല്ലി​െൻറ ഡിസ്ക് തള്ളി കാലിലേക്കുള്ള ഞരമ്പിന് സമ്മർദംവന്ന് അതിശക്തമായ വേദനയുണ്ടാക്കുന്ന വൃദ്ധസി എന്ന് ആയുർവേദത്തിൽ പറയുന്ന റാഡികുലോപ്പതി ആയുർവേദ ചികിത്സയാൽ മാറ്റിയതി​െൻറ ദീർഘകാല പഠനത്തിനാണ് ശാസ്ത്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. 2019 ജൂലൈ 15 മുതൽ 11 വരെ ലണ്ടനിൽ നടക്കുന്ന സമ്മേളനത്തിൽ വേദഗ്രാമി​െൻറ ചീഫ് ഫിസിഷ്യൻ ഡോ. റാം മോഹൻ പ്രബന്ധം അവതരിപ്പിക്കും. ഡിസ്കി​െൻറ പ്രശ്നങ്ങൾക്ക് വേദനസംഹാരികൾ, ട്രാക്ഷൻ, ബൽറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയാണ് ലോകമെമ്പാടും ചെയ്യുന്നത്. ഇത് പരാജയപ്പെട്ടാൽ ശസ്ത്രക്രിയ മാത്രമാണ് ആധുനിക വൈദ്യത്തിൽ പരിഹാരം. ഇത്തരം അവസ്ഥയിൽ ആയുർവേദ മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കിയതി​െൻറയും വേദന ഇല്ലാതാക്കിയതി​െൻറയും ശാസ്ത്രീയ പഠനമാണ് അവതരിപ്പിച്ചത്. നാല് ദിവസംകൊണ്ട് തീവ്രമായ വേദന നിയന്ത്രണവിധേയമാകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആയുർവേദമായതിനാൽ പ്രതിപ്രവർത്തനങ്ങളും ദൂഷ്യഫലങ്ങളുമില്ല. ആധുനിക ചികിത്സ പരാജയമായവരിലും വേദന തുടർന്നു നിൽക്കുന്നവരിലും വേദന വീണ്ടും വരുന്നവർക്കും ഇത്തരം ചികിത്സ ഫലപ്രദമാണ്. ഇത്തരം രണ്ട് രോഗികളുടെ ചികിത്സ അനുഭവങ്ങൾ വാർത്തസമ്മേളനത്തിൽ അവർ നേരിട്ട് പങ്കുെവച്ചു. നാനൂറോളം കേസുകളിൽനിന്ന് ബുദ്ധിമുട്ടുള്ള പത്ത് കേസുകളുടെ പഠനമാണ് അവതരിപ്പിച്ചത്. 35 വർഷമായി വേദഗ്രാമിൽ പ്രവർത്തിക്കുന്ന ഡോ. റാം മോഹൻ വൈദ്യസംബന്ധമായ നിരവധി ലേഖനങ്ങളുടെ കർത്താവാണ്. 'ആയുർവേദം ആധുനിക കാഴ്ചപ്പാടിൽ' പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘകാലം സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസി​െൻറ അംഗമായിരുന്നു. ഭാര്യ ഡോ. സരോജ വർമ സംസ്ഥാന സർക്കാർ കണ്ണൂരിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തി​െൻറ വിദഗ്ധ സമിതി അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.