വെള്ളമില്ലാതെ ഗാന്ധിനഗർ ലക്ഷംവീട് കോളനി

അടൂർ: നഗരസഭ ഒന്നാം വാർഡിലെ ഗാന്ധിനഗർ ലക്ഷംവീട് കോളനിയിൽ വീട്ടുകാർ കുടിവെള്ളത്തിനു നെേട്ടാട്ടമോടുന്നു. ജല അ തോറിറ്റിയുടെ പൈപ്പിലും പൊതുകിണറ്റിലും വെള്ളമില്ല. കുഴൽക്കിണർ നാശാവസ്ഥയിലാണ്. നഗരസഭ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ജല അതോറിറ്റി പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് ആറു മാസമായി. ഉയർന്ന പ്രദേശമായതിനാൽ ശക്തിയായി പമ്പിങ് നടത്തിയെങ്കിലേ വെള്ളമെത്തു. ജലക്ഷാമം പരിഹരിക്കാൻ നേരേത്ത നാല് കുഴൽക്കിണർ സ്ഥാപിച്ചതാണ്. കുഴൽക്കിണറി​െൻറ തകരാർ പരിഹരിക്കുന്നതിന് ഭൂഗർഭജല വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം 39,000 രൂപ നഗരസഭയിൽനിന്ന് അടച്ചു. സമയത്തിന് എസ്റ്റിമേറ്റ് തയാറാക്കാഞ്ഞതിനാൽ തുടർനടപടി ഉണ്ടായില്ല. ടാങ്കറിൽ വെള്ളം എത്തിക്കുകയെ ഇനി മാർഗമുള്ളൂ. ജല അതോറിറ്റിയുടെ പൈപ്പിൽകൂടി വെള്ളം കിട്ടിയാൽ ജലക്ഷാമത്തിനു പരിഹാരമാകും. അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.