പന്തളം: പന്തളം നഗരം ചീഞ്ഞുനാറുന്നു. അധികാരികള്‍ കണ്ണടക്കുന്നു. പന്തളം മാലിന്യപ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ദീര്‍ഘശ്വാസം വലിക്കുന്നതാണ് നഗരത്തിന്‍െറ ദുരവസ്ഥക്ക് കാരണം. 35 ലക്ഷം രൂപ മുതല്‍മുടക്കി 2013ല്‍ പന്തളം മാര്‍ക്കറ്റിനുസമീപം പ്രവര്‍ത്തനം ആരംഭിച്ച ഖരമാലിന്യ പ്ളാന്‍റിന്‍െറ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന ടാങ്ക് പലപ്പോഴും തകരാറിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കൊട്ടാരക്കരയിലുള്ള അഗ്രോ ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് അറ്റകുറ്റപ്പണികളുടെ ചുമതല. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിലച്ചാലും യഥാസമയം തകരാര്‍ പരിഹരിക്കാന്‍ ഇവര്‍ തയാറായില്ല. ടാങ്ക് പ്രവര്‍ത്തന രഹിതമായാല്‍ പ്ളാന്‍റില്‍ മാലിന്യം കുമിഞ്ഞുകൂടും. ഇതോടെ നഗരകേന്ദ്രത്തില്‍ മൂക്കുപൊത്തിയാലും നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴക്കാലമായതോടെ മാറാരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനും സാഹചര്യമൊരുങ്ങും. മാംസാവശിഷ്ടങ്ങളും മറ്റും അഴുകി മാറാരോഗങ്ങള്‍ക്ക് കാരണമാകുന്ന അവസ്ഥയിലാണ്. മാലിന്യ സംസ്കരണ പ്ളാന്‍റിനോട് ചേര്‍ന്നാണ് പന്തളത്തെ പ്രധാന മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പുലര്‍ച്ചെ ആരംഭിക്കുന്ന മാര്‍ക്കറ്റില്‍ എത്തുന്ന കര്‍ഷകര്‍ കൊതുകുകടി കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്. സാനിട്ടേഷന്‍ സൊസൈറ്റി രൂപവത്കരിച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 18 വനിതകളാണ് ഇവിടെ ജോലിചെയ്യുന്നത്. ഒരുവിധ ആരോഗ്യ പരിരക്ഷയുമില്ലാതെയാണ് ഇവര്‍ ഇവിടെ പണിയെടുക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്. പന്തളത്തും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന അറവുമാടുകളുടെയും കോഴികളുടെയും അവശിഷ്ടങ്ങളാണ് ഇവിടെക്കിടന്ന് അഴുകുന്നത്. ഇതുകൂടാതെ വലിയ അളവില്‍ പ്ളാസ്റ്റിക് മാലിന്യവും കുന്നുകൂടുന്നു. മഴ പെയ്യുന്നതോടെ ഈ പ്രദേശത്തുള്ളവര്‍ വലിയ ആശങ്കയിലാണ്. ജനവാസമേഖലയും ടൗണിന്‍െറ പ്രധാനഭാഗവുമായ ഇവിടെ പ്ളാന്‍റ് പണിയുന്നതുസംബന്ധിച്ച് വലിയ ആക്ഷേപം ഉയര്‍ന്നുവന്നതാണ്. എന്നാല്‍, അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഇവ വകവെക്കാതെയാണ് നഗരത്തിന്‍െറ ഹൃദയഭാഗത്തുതന്നെ മാര്‍ക്കറ്റിനോടുചേര്‍ന്ന് ഖരമാലിന്യ പ്ളാന്‍റ് നിര്‍മിച്ചത്. പച്ചക്കറി മാലിന്യവും മറ്റും തരംതിരിച്ച് വളമാക്കുന്ന പ്രവൃത്തി ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും പ്ളാസ്റ്റിക് മാലിന്യവും മാംസാവശിഷ്ടവും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഒന്നരടണ്‍ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ളാന്‍റിനുള്ളത്. എന്നാല്‍, പ്ളാന്‍റില്‍ എത്തുന്ന മാലിന്യം ഇതിന്‍െറ രണ്ടിരട്ടിയോളം വരും. ഇതും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. സ്ഫോടനാത്മക സാഹചര്യമാണ് പന്തളത്തുള്ളത്. പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതോടെ മുമ്പ് പത്തനംതിട്ടയിലുണ്ടായ അപകടസാധ്യതയും തള്ളിക്കളയനാവില്ല. പ്രവര്‍ത്തനം നടന്നിരുന്ന സമയത്ത് ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് വാങ്ങുന്നതിനും ആവശ്യത്തിന് ഗുണഭോക്താക്കള്‍ ഇല്ലാത്തതും പ്ളാന്‍റ് ജീവനക്കാര്‍ക്ക് തലവേദനയാകുന്നു. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിലക്കുന്ന സമയങ്ങളില്‍ മാലിന്യം മഴവെള്ളത്തില്‍ ഒഴുകി സമീപത്തുള്ള കിണറുകളിലേക്ക് എത്തുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതും പതിനെട്ടോളം സ്ത്രീകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലിചെയ്യുന്നതുകണ്ടിട്ടും പഞ്ചായത്തധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും ഒരുവിധ അനക്കവുമില്ല. തുച്ഛമായ വേതനം വാങ്ങിയാണ് ഈ സ്ത്രീ തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നത്. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി ഈ സ്ത്രീകളും സമീപവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.