മര്‍ദനമേറ്റ സ്കൂള്‍ ബസ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

അടൂര്‍: മര്‍ദനമേറ്റ സ്കൂള്‍ ബസ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. കടമ്പനാട് കെ.ആര്‍.കെ.പി.എം.ബി.എച്ച്.എസിലെ ബസ് ഡ്രൈവര്‍ റെനി ഭവനത്തില്‍ രാജു ജോര്‍ജാണ് (67) മര്‍ദനമേറ്റതിനെ തുടര്‍ന്ന് തലയുടെ ഞരമ്പ് മുറിഞ്ഞു ഗുരുതരാവസ്ഥയില്‍ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ എട്ടിന് രാവിലെ 9.30ന് തെങ്ങമം ജങ്ഷന് സമീപമായിരുന്നു സംഭവം. ഓട്ടത്തിനിടെ സ്കൂള്‍ ബസിന്‍െറ ഇടതുവശത്തുകൂടി ഓവര്‍ടേക് ചെയ്ത ബൈക്ക് യാത്രക്കാരനെ തട്ടിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ബസിനുള്ളില്‍നിന്ന് പുറത്തിറങ്ങാനാകാതെ ഇരുന്ന രാജു ജോര്‍ജിനെ മദ്യപിച്ചെന്നാരോപിച്ച് ബസിനുള്ളില്‍നിന്ന് വലിച്ചിറക്കി അവിടെയുള്ള യുവാവ് മര്‍ദിക്കുകയായിരുന്നു. അതുവഴിയത്തെിയ കടമ്പനാട് സ്കൂളിലെ അധ്യാപകന്‍ സന്തോഷാണ് രാജു ജോര്‍ജിനെ തുവയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രാജു ജോര്‍ജിന്‍െറ നില വഷളായതിനെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലത്തെിക്കുകയും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. കഴിഞ്ഞ 17നാണ് മെഡിക്കല്‍ കോളജില്‍നിന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാജു ജോര്‍ജിനെ എത്തിച്ചത്. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും രാജു ജോര്‍ജിന്‍െറ നിലവഷളായതിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. 40 വര്‍ഷം സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന രാജു ജോര്‍ജ് ആറു വര്‍ഷം മുമ്പാണ് സ്കൂള്‍ ബസ് ഓടിക്കാന്‍ എത്തിയത്. സ്കൂള്‍ അധികൃതരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ ബസ് ഓടുന്ന സമയത്ത് കുട്ടികളല്ലാതെ ആരെയും ബസില്‍ കയറ്റാന്‍ രാജു ജോര്‍ജ് തയാറല്ലായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് അപകട സമയത്ത് സ്ഥലത്തത്തെിയ യുവാവ് രാജു ജോര്‍ജിനെ മര്‍ദിക്കാന്‍ കാരണമെന്നും പറയുന്നു. തെങ്ങമം സ്വദേശിയായ ഇയാള്‍ മുമ്പ് ബൈക്കിലത്തെി സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ പ്രതിയാണത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.