കൊടുമണ്‍: പഞ്ചായത്ത് വ്യാജമദ്യ വില്‍പനക്കാരുടെ താവളമായതായി ആക്ഷേപം. പടിവാങ്ങി എക്സൈസും പൊലീസും ഒത്താശ ചെയ്യുമ്പോള്‍ വില്‍പന പൊടിപൊടിക്കുന്നു. ഇവിടെ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ കച്ചവടവും തകൃതിയായി നടക്കുന്നു. സാമൂഹിക വിരുദ്ധശല്യവും അടിപിടിയും ഗുണ്ടാവിളയാട്ടവും പതിവാകുമ്പോഴും അധികാര കേന്ദ്രങ്ങള്‍ക്ക് അനക്കമില്ല. പൊലീസ് സ്റ്റേഷന് കീഴിലുള്ള ജങ്ഷനിലും പരിസരത്തുമാണ് വ്യാജമദ്യ വില്‍പനക്കാരും മദ്യപരും താവളമടിച്ചിരിക്കുന്നത്. സന്ധ്യ കഴിയുന്നതോടെ ജങ്ഷനില്‍ മദ്യപര്‍ തമ്പടിച്ച് തുടങ്ങും. നേരത്തേ ഇവിടെ ഒരു ഹൈമാസ്റ്റ് വിളക്കുണ്ടായിരുന്നു. ഇപ്പോഴത് പ്രകാശിക്കുന്നില്ല. ഇത് സാമൂഹിക വിരുദ്ധര്‍ക്ക് തുണയാകുന്നു. പരസ്യമായി മദ്യപിക്കേണ്ടവര്‍ ഇവിടെയാണ് എത്തുന്നത്. ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നിലെ മാടക്കടകള്‍ സന്ധ്യ കഴിയുന്നതോടെ മിനിബാറുകളായി രൂപാന്തരം പ്രാപിക്കും. ബിവറേജസ് വില്‍പന ശാലയില്‍നിന്ന് വാങ്ങുന്ന മദ്യം സമീപത്ത് ഒളിപ്പിച്ചശേഷം ആവശ്യക്കാര്‍ വരുമ്പോള്‍ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. സന്ധ്യ കഴിയുന്നതോടെ തുടങ്ങുന്ന വില്‍പന പുലര്‍ച്ചെവരെ നീളും. കൊടുമണ്‍ചിറ ഭാഗത്ത് കഞ്ചാവ് ഏതുസമയത്തും കിട്ടും. യുവാക്കളാണ് വില്‍പനക്ക് മുന്‍പന്തിയിലുള്ളത്. സ്കൂള്‍ കുട്ടികള്‍വരെ ഇതിന് അടിമകളാണെന്ന് പറയുന്നു. 50 മുതല്‍ 500 രൂപവരെയുള്ള പൊതികളാക്കിയാണ് കച്ചവടം. സ്കൂള്‍ പരിസരങ്ങളിലെ ചില കടകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നു. ബംഗാളികളും മലയാളികളും ഉള്‍പ്പെടെ അമിതവില കൊടുത്താണ് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. രണ്ടാംകുറ്റിയില്‍ ഏതുസമയത്തും വ്യാജമദ്യം കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.