ചിറ്റാര്‍: സ്വകാര്യ ഭൂമിയില്‍നിന്ന തേക്കുതടി അനധികൃതമായി കടത്തിക്കൊണ്ടുപോയ പിക്അപ് വാന്‍ 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മുണ്ടന്‍പാറ അറക്കവിലാസത്തില്‍ ചന്ദ്രന്‍പിള്ള(46), പിക്അപ് വാന്‍ ഡ്രൈവര്‍ പുത്തന്‍പറമ്പില്‍ മോന്‍സി (42), മുണ്ടന്‍പാറ വട്ടക്കുന്നേല്‍ ജോര്‍ജ്കുട്ടി (62) സീതത്തോട് നാരകത്തറയില്‍ കണ്ണന്‍ (32) ഗുരുനാഥന്‍മണ്ണ് സ്വദേശി ശിവദാസന്‍ (35) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതത്തോട് ആനച്ചന്തക്ക് സമീപത്താണ് പിക്അപ് വാന്‍ മറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. 125 ഇഞ്ച് വണ്ണമുള്ള തേക്കുതടിയുടെ ചുവടു കഷ്ണം കയറ്റി സീതത്തോട് ഭാഗത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. സീതത്തോട്ടില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട സ്വദേശിയുടെ പട്ടയഭൂമില്‍നിന്ന തടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിഴുത് വീണത്. ഉടമയറിയാതെ രണ്ടുകഷണം തടി ഈ സംഘം മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചു കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പിനും പൊലീസിനും വസ്തുവിന്‍െറ ഉടമ പരാതി നല്‍കിയിരുന്നു. തടി കടത്തിയതില്‍ ഉടമക്ക് പങ്കില്ളെന്ന് വനപാലകര്‍ പറയുന്നു. പട്ടയ ഭൂമിയിലെയും കൈവശ ഭൂമിയിലെയും തടികള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സമായപ്പോള്‍ സീതത്തോട്ടിലെയും ചിറ്റാറിലെയും കര്‍ഷകര്‍ ചേര്‍ന്ന് സംയുക്ത കര്‍ഷകസമരസമിതി രൂപവത്കരിച്ചു. ഈ സമിതിയുടെ മറവിലാണ് ഈ ഭാഗത്തുനിന്ന് തടികള്‍ കടത്തുന്നത്. പട്ടയ ഭൂമിയിലെ തടിയാണെങ്കിലും ഉടമ വനം വകുപ്പില്‍ പണം അടച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് അതിന്‍െറ അടിസ്ഥാനത്തിലേ വനം വകുപ്പ് കേസ് എടുക്കുകയുള്ളൂവെന്ന് കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എസ്. പ്രസന്നകുമാര്‍ പറഞ്ഞു. ചിറ്റാര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.