മണ്ണാർക്കാട്: ഡെങ്കിപ്പനി ബാധ രൂക്ഷമായ മണ്ണാർക്കാട് നഗരസഭ 21ാം വാർഡ് നാരങ്ങാപ്പെറ്റ പ്രദേശത്ത് ആരോഗ്യ വകുപ്പും സന്നദ്ധ സംഘടന പ്രവർത്തകരും ജില്ല റെക്ടർ സംഘവും പരിശോധന നടത്തി. പ്രദേശത്ത് ഭൂരിഭാഗം വീടുകളിലും ഡെങ്കിപ്പനി ബാധ പരത്തുന്ന കൊതുകുകളുടെയും കൂത്താടികളുടെയും സാന്നിദ്ധ്യം കണ്ടെത്തി. കൊതുക് വളരുന്ന േസ്രാതസ്സുകൾ നശിപ്പിക്കുകയും പ്രദേശവാസികളെ ബോധവത്കരിക്കുകയും ചെയ്തു. നാരങ്ങാപ്പെറ്റയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വീട്ടിൽ കൊതുകുനിവാരണ സ്പ്രേ അടിച്ചു. വൈകീട്ട് ഏഴിന് നായാടിക്കുന്ന് ലക്ഷംവീട് കോളനി, പാണ്ടിക്കാട് കോളനി എന്നിവിടങ്ങളിൽ ഡെങ്കിപ്പനി ബോധവത്കരണ സിനിമ പ്രദർശിപ്പിച്ചു. നാരങ്ങാപ്പെറ്റ, നായാടിക്കുന്ന് ബോധവത്കരണത്തിെൻറ ഭാഗമായി മൈക്ക് അനൗൺസ്മെൻറും നടത്തി. തുടർ പ്രവർത്തനങ്ങൾ നായാടിക്കുന്ന് ഭാഗത്ത് ഇന്ന് നടക്കും. ആരോഗ്യ വകുപ്പിെൻറ ബോധവത്കരണ പ്രവർത്തനങ്ങളിൽ സേവ് മണ്ണാർക്കാട് ജനകീയ സോഷ്യൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളെ സംഘടിപ്പിച്ച് സ്ക്വാഡ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ജില്ല മെഡിക്കൽ ഓഫിസ് ബയോളജി വിഭാഗം തലവൻ രവീന്ദ്രനാഥ്, ഡോ. അബ്ബാസ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഷീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ്, മുനിസിപ്പൽ ചെയർപേഴ്സൻ എം.കെ. സുബൈദ, കൗൺസിലർമാരായ കെ. മൻസൂർ, ഷാഹിന, സേവ് മണ്ണാർക്കാട് അംഗങ്ങളായ അസ്ലം, ഹാദി, നിഷിദ്, സലാം കരിമ്പന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.