വടക്കഞ്ചേരി: കിഴക്കഞ്ചേരി പാണ്ടാംകോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. പട്ടയം പാടം കവലകാട് വീട്ടിൽ ഷിഹാസ് (35), ഇമ്മട്ടി വീട്ടിൽ ഷാജു (വർഗീസ്, -39) എന്നിവരെയാണ് ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് പാണ്ടാംകോട് കുരുക്കൻ തരിശ് പൊന്മലയുടെ മകൻ ദിനേഷിനെ (23) കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ പരിക്കേറ്റ കുരുക്കൻ തരിശ് നിതിൻ (23) ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊക്കലം പാലത്തിന് സമീപം ഷിഹാസും ഷാജുവും മദ്യപിച്ചിരിക്കുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനിടെ ഒന്നാം പ്രതി ഷിഹാസിെൻറ വീട് കത്തിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടുകൂടിയാണ് സംഭവം. വീട് ഭാഗികമായി കത്തിയ നിലയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.