ഒറ്റപ്പാലം: നിയന്ത്രണം വിട്ട് ഇടിച്ച കാറിനു മുകളിൽ വൈദ്യുതി കാൽ വീണ് കാർ തകർന്നു. ഡ്രൈവറും മൂന്ന് കുട്ടികളും ഉൾെപ്പടെ കാറിലുണ്ടായിരുന്ന എട്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അനങ്ങനടി പനമണ്ണയിലെ പുത്തൻ പീടികയിൽ ഷമീറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അമ്പലപ്പാറ തൗഫീഖ്പടിയിലെ മസ്ജിദിനു സമീപം ഉച്ചക്ക് രണ്ടോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന വൈദ്യുതി കാൽ പല കഷണങ്ങളായി കാറിനുമുകളിലേക്ക് പതിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് വൈദ്യുതി കാൽ നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതബന്ധം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.