തൃത്താല: തൃത്താലയിൽ ഫയർസ്റ്റേഷൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് നിയമസഭയിൽ വി.ടി. ബൽറാം എം.എൽ.എയുടെ സബ്മിഷന് മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലനാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ ഫയർസ്റ്റേഷനില്ലാത്ത തൃത്താലയിൽ അഗ്നി സംബന്ധമായ അപകടങ്ങൾക്ക് പുറമെ ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് മുങ്ങിമരണങ്ങളും സ്ഥിരമായി ഉണ്ടാവുന്നുണ്ടെന്ന് വി.ടി. ബൽറാം ചൂണ്ടിക്കാട്ടി. മുൻ സർക്കാറിെൻറ കാലത്ത് കേരളത്തിൽ പുതിയ അഗ്നിരക്ഷ നിലയങ്ങൾ സ്ഥാപിക്കാനുള്ള സർവേ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരുന്ന ‘റിസ്ക്ക് മാനേജ്മെൻറ് സൊല്യൂഷൻ ഓഫ് ഇന്ത്യ’ എന്ന സ്ഥാപനം തയാറാക്കിയ പഠനത്തിൽ തൃത്താല മണ്ഡലത്തിൽ ഫയർസ്റ്റേഷൻ ആവശ്യമാണെന്നും ഇതിനായി കൂറ്റനാടിനടുത്തുള്ള മല റോഡ് പരിസരത്ത് അനുയോജ്യമായ സ്ഥലം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. എന്നാൽ, പുതിയ സർക്കാറിെൻറ രണ്ട് ബജറ്റിലും തൃത്താല ഫയർസ്റ്റേഷൻ ഉൾപ്പെടാതെ പോയതിനാലാണ് ഇക്കാര്യം സബ്മിഷനിലൂടെ ഉന്നയിച്ചതെന്ന് എം.എൽ.എ പറഞ്ഞു.ഫയർസ്റ്റേഷനും സ്റ്റാഫ് ക്വാർട്ടേഴ്സും സ്ഥാപിക്കാൻ വേണ്ട ഒരേക്കർ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിൽനിന്ന് ഫയർ ആൻഡ് െറസ്ക്യൂ വകുപ്പിലേക്ക് കൈമാറിക്കിട്ടാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഇത് പൂർത്തിയാവുന്ന മുറക്ക് പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കുമെന്നും മന്ത്രി എ.കെ. ബാലൻ മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.