പത്തിരിപ്പാല: സംസ്ഥാന പാതയിൽ കാറിടിച്ച് ചത്ത പോത്തുകളുടെ ജഡം സംസ്കരിക്കാനാകാതെ നടുറോഡിൽ കിടന്നത് ആറുമണിക്കൂർ. മങ്കര വെള്ള റോഡിന് സമീപം അജ്ഞാത കാറിടിച്ചാണ് രണ്ടു പോത്തുകൾ ചത്തത്. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയാണ് റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന അഞ്ചു പോത്തുകളെ അമിത വേഗതയിലെത്തിയ കാറിടിച്ചത്. മൂന്നെണ്ണം രക്ഷപ്പെട്ടു. പൊലീസിെൻറയും പഞ്ചായത്തിെൻറയും സാന്നിധ്യത്തിൽ പഞ്ചായത്തിെൻറ ചെലവിലാണ് പിന്നീട് സംസ്കരിച്ചത്. മങ്കര എസ്.ഐ പ്രകാശൻ, അഡീഷനൽ എസ്.ഐ ജഗദീഷ്, പഞ്ചായത് അംഗം ഷാജീവ് എന്നിവരും സി.ഐ.ടി.യു തൊഴിലാളികളും ചേർന്നാണ് ജഡം സംസ്കരിക്കാൻ കൊണ്ടുപോയത്. പോത്തിനെ ഇടിച്ച കാറിലെ യാത്രക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. ഇടിച്ച കാർ നിർത്താതെ പോയി. റോഡിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കൾക്കെതിരെ മേലിൽ നടപടി സ്വീകരിക്കുമെന്നും ഉടമകളെ കണ്ടെത്തി കേസെടുക്കാൻ തയാറാകുമെന്നും മങ്കര എസ്.ഐ പ്രകാശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.