പാലക്കാട്: പ്രതിഷേധങ്ങൾക്കും പരാതികൾക്കും താൽക്കാലിക ശമനം. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ താൽക്കാലിക കാത്തുനിൽപ്പ് കേന്ദ്രത്തിെൻറ നിർമാണം ആരംഭിച്ചു. സ്റ്റാൻഡ് നവീകരണത്തിെൻറ ഭാഗമായി നിലവിലുണ്ടായിരുന്നത് പൊളിച്ച് നീക്കിയിരുന്നെങ്കിലും തർക്കത്തെ തുടർന്ന് നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിച്ചില്ല. ഇതോടെ അന്തർ സംസ്ഥാനയാത്രക്കാർ ഉൾെപ്പടെയുള്ളവർ പെരുവഴിയിലായി. മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നാണ് ബസുകൾ ഇന്ധനം നിറക്കുന്ന പമ്പിന് സമീപത്തായി താൽക്കാലിക കാത്തുനൽക്കൽ ഷെഡിെൻറ നിർമാണം ആരംഭിച്ചത്. പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം പൂർത്തീകരിച്ച് യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. സ്വകാര്യ സ്ഥാപനത്തിെൻറ സഹായത്തോടെയാണ് താൽക്കാലിക ബസ് വെയിറ്റിങ് ഷെഡ് നിർമിച്ചിരിക്കുന്നത്. 1200 ചതുരശ്ര അടി വലുപ്പത്തിലാണ് ഷെഡ് നിർമിച്ചിരിക്കുന്നത്. ഷീറ്റ് മേയൽ ഉൾെപ്പടെയുള്ളവ പൂർത്തിയായിട്ടുണ്ട്. മഴ പെയ്താൽ നനയാതിരിക്കാൻ വശങ്ങളിലെ ഭിത്തി നിർമാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. യാത്രക്കാർക്ക് ആവശ്യമായ ഇരിപ്പിടങ്ങളും കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുക്കും. ഇതിനും സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്നുണ്ടെന്ന് ഡി.ടി.ഒ പറഞ്ഞു. സ്റ്റാൻഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചാലും കാത്തിരിപ്പ് കേന്ദ്രത്തിലുള്ളവർക്ക് പൊടിശല്യമുൾപ്പെടെയുള്ളവ ഉണ്ടാവില്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.