പാലക്കാട്: ആദിവാസി മേഖലയിലെ സ്കൂളുകളിൽനിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കർശന നിരീക്ഷണം വേണമെന്ന് എം.ബി. രാജേഷ് എം.പി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. കുട്ടികളെ പഠനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നവരുടെ സമ്മർദത്തിന് വഴങ്ങി വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്ന പ്രധാനാധ്യാപകർക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം നിർദേശിച്ചു. സൻസദ് ആദർശ് ഗ്രാമ യോജന കേന്ദ്രപദ്ധതി പ്രകാരം പൂതൂർ പഞ്ചായത്തിലെ പുരോഗമന പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് എം.പിയുടെ നിർദേശം. പഞ്ചായത്തിലെ എസ്.എസ്.എൽ.സി പരീക്ഷഫലം മെച്ചപ്പെടുത്താൻ പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ കൂട്ടായി പ്രവർത്തിക്കണം. പഞ്ചായത്തിൽ ആവശ്യമുള്ള അംഗൻവാടികളുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും എം.പി നിർദേശം നൽകി. പൂതൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള ഒ.പി കെട്ടിടത്തിെൻറ നിർമാണം പുരോഗമിച്ച് വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കെട്ടിടത്തിെൻറ നിർമാണം ഈ മാസം പൂർത്തിയാക്കണമെന്നാണ് നിർദേശം. പഞ്ചായത്തിൽ അപേക്ഷിച്ച 195 കുടുംബങ്ങൾക്കും വൈദ്യുതി കണക്ഷൻ നൽകിയെന്ന് കെ.എസ്.ഇ.ബി അധികൃതർ യോഗത്തിൽ അറിയിച്ചു. മേഖലയിൽ വൈദ്യുതി കണക്ഷന് അപേക്ഷ നൽകാത്തവരുണ്ടെങ്കിൽ എസ്.ടി പ്രമോട്ടർമാർ വഴി അവരെ കണ്ടെത്തണം. പഞ്ചായത്തിലെ ചില മേഖലകളിൽ ലൈൻ വലിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുള്ളതിനാൽ അനെർട്ടുമായി കൂടിയാലോചിച്ച് സൗരോർജ വൈദ്യുതി ഉൽപാദനത്തിെൻറ സാധ്യത പരിശോധിച്ച് േപ്രാജക്ട് തയാറാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് എം.പി ആവശ്യപ്പെട്ടു. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനത്തിൽ രണ്ടു വർഷം പ്രായമായ മരത്തൈകൾ ലഭ്യമാക്കാനും അവയുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയുടേയും ഊരു സമിതികളുടേയും മേൽനോട്ടത്തിൽ നടപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന യോഗത്തിൽ കലക്ടർ പി. മേരിക്കുട്ടി, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ, പൂതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതി അനിൽകുമാർ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.