പട്ടാമ്പി: പട്ടാമ്പി മേഖലയിൽ കുടിവെള്ള വിതരണത്തിന് തുടക്കമായി. ഓങ്ങല്ലൂർ പഞ്ചായത്തിലാണ് തിങ്കളാഴ്ച കുടിവെള്ള വിതരണം തുടങ്ങിയത്. വല്ലപ്പുഴ, കുലുക്കല്ലൂർ, മുതുതല, തിരുവേഗപ്പുറ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ പറഞ്ഞു. ഏതൊക്കെ സ്ഥലങ്ങളിലാണ് വിതരണം നടത്തേണ്ടതെന്ന് തീരുമാനിച്ച് പ്രമേയം നൽകാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിരുന്നു. പ്രമേയങ്ങൾ സമർപ്പിച്ച അഞ്ച് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ജില്ല കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഉത്തരവില്ലാത്തതിനാൽ നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തുടങ്ങിയിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തുകളിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും കുടിവെള്ള വിതരണം തുടങ്ങാനാകാത്തത് ശനിയാഴ്ച താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. ചൊവ്വാഴ്ച കുടിവെള്ള വിതരണം നടക്കണമെന്നും ഇല്ലെങ്കിൽ താലൂക്ക് ഓഫിസ് പ്രവർത്തിക്കാനനുവദിക്കില്ലെന്നും അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എ പ്രഖ്യാപിക്കുകയും നേരിട്ടുചെന്ന് ആവശ്യമായ ഉത്തരവ് കലക്ടറിൽ നിന്ന് നേടുമെന്ന് തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.