ശ്രീകൃഷ്ണപുരം: തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേല ആഘോഷിച്ചു. രാവിലെ ക്ഷേത്ര അടിയന്തരങ്ങളും വിശേഷാൽ പൂജകൾക്കും പുറമെ കളഭാഭിഷേകവും നടന്നു. വൈകീട്ട് നാലുമണിയോടെ വിഷ്ണു ക്ഷേത്രത്തിലെ തായമ്പകയോടെ ദേവസ്വം വേല പുറപ്പെട്ടു. വൈകീട്ട് അഞ്ചുമണിയോടെ വിവിധ ദേശവേലകൾ പൂരപ്പറമ്പിലെത്തി. തിറയും പൂതനും കരിവേലകളും പൂക്കാവടിയും ഉത്സവത്തിന് നിറം ചാർത്തി. പഞ്ചവാദ്യവും പാണ്ടിമേളവും ഉത്സവത്തിന് ഹരം പകർന്നു. പൂരം നിരന്നതിനു ശേഷം പാനയിറക്കം, കുതിര, കാള, തട്ടിന്മേൽ കൂത്ത് എന്നിവ ക്ഷേത്രാങ്കണത്തിലിറങ്ങി ദേവിയെ വലം വെച്ചു വണങ്ങി. പിന്നീട് ക്ഷേത്രവേലയും വിവിധ ദേശവേലകളും ക്ഷേത്രാങ്കണത്തിലെത്തി ദേവിയെ വണങ്ങി. 31നു രാവിലെ ആറാടി കുടിവെയ്പ്പ്, തുടർന്ന് ദാരിക വധം പാട്ടും അരിയേറും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.