ഒറ്റപ്പാലം: ‘പെൺമണി കൺമണി’ പദ്ധതിക്കും ഭാരതപ്പുഴ സംരക്ഷണത്തിനും സൗന്ദര്യവത്കരണത്തിനും മാസ്റ്റര്‍ അഴുക്കുചാലിനും മുൻഗണന നൽകി ഒറ്റപ്പാലം നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൻ കെ. രത്നമ്മ അവതരിപ്പിച്ചു. 79,86,35,000 രൂപ വരവും 88,40,61,898 രൂപ ചെലവും 9,24,81,147 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2017^18ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. ഒറ്റപ്പാലത്തുകാര്‍ ഏറെക്കാലമായി മുറവിളികൂട്ടുന്ന അഴുക്കുചാൽ പദ്ധതിക്ക് രണ്ട് കോടി രൂപയും ഭാരതപ്പുഴ സംരക്ഷണം, സൗന്ദര്യവത്കരണം എന്നിവക്കായി അരക്കോടി രൂപയും നീക്കിവെച്ചു. ഏപ്രില്‍ ഒന്നിന് ശേഷം നഗരസഭ പരിധിയില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉപഹാരം നല്‍കുന്ന ‘കൺമണി പെൺമണി’ പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയാണ് നീക്കിവെച്ചത്. ടൗൺഹാൾ നിർമാണത്തിന് ഒന്നാംഘട്ടമായി ഒരുകോടി രൂപയും ബസ് സ്റ്റാന്‍ഡ് അപ്രോച്ച് റോഡ്, യാര്‍ഡ് നിര്‍മാണം എന്നിവക്ക് ഒരുകോടി രൂപയും താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് വാങ്ങാൻ 60 ലക്ഷം, ആധുനിക അറവുശാലക്ക് ഒരുകോടി, ‘വിശപ്പില്ല നഗരം’ പദ്ധതിക്ക് പത്ത് ലക്ഷം, വാട്ടര്‍ ട്രീറ്റ്‌മെൻറ് പ്ലാനിന് ഒരുകോടി, പൊതുകിണര്‍ വൃത്തിയാക്കാൻ 25 ലക്ഷം, പാലപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ കാൽനടയാത്രികര്‍ക്ക് മേല്‍പാലം നിര്‍മാണത്തിന് 30 ലക്ഷം, തരിശുനിലങ്ങളിലെ കൃഷിക്ക് 50 ലക്ഷം, കേന്ദ്രാവിഷ്‌കൃത പി.എം.ആർ.വൈ പദ്ധതിക്ക് 14.58 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍ മെച്ചപ്പെടുത്താന്‍ 10 ലക്ഷം രൂപ, വയോമിത്രം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 36 ലക്ഷം കണ്ണിയംപുറം പനമണ്ണ തോട്ടില്‍ സ്ഥിരം തടയണ, ഷട്ടര്‍, സംരക്ഷണ ഭിത്തി എന്നിവ നിര്‍മാണത്തിന് 35 ലക്ഷം, വനിത വ്യവസായ കേന്ദ്രങ്ങള്‍ക്ക് 25 ലക്ഷം തുടങ്ങിയ പദ്ധതികളാണ് ബജറ്റിലെ പട്ടികയിലുള്ളത്. നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബജറ്റ് കഴിഞ്ഞ വര്‍ഷത്തിെൻറ തനിയാവര്‍ത്തനമാണെന്ന് മുസ്ലിംലീഗ് പാര്‍ലമെൻററി പാര്‍ട്ടി നേതാവ് പി.എം.എ. ജലീല്‍ കുറ്റപ്പെടുത്തി. 1995ന് ശേഷം അവതരിപ്പിച്ച ബജറ്റുകളില്‍ ഏറ്റവും പൊള്ളയായ ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ജോസ് തോമസും ഫയര്‍ സ്‌റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതില്‍ നഗരസഭ പരാജയമാണെന്നും മനോജ് സ്റ്റീഫനും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.