ആ​ളി​യാ​റി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വെ​ള്ളം കി​ട്ടി​യ​ത്​ കേ​ര​ള​ത്തി​ന് –കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി

പാലക്കാട്: നടപ്പുജലവർഷം ആളിയാറിൽനിന്ന് കേരളത്തിന് തമിഴ്‌നാടിനേക്കാള്‍ കൂടുതൽ വെള്ളം ലഭിച്ചതായി കെ. കൃഷ്ണന്‍കുട്ടി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഴ കുറവായതിനാല്‍ പദ്ധതിപ്രദേശത്ത് 20 ടി.എം.സി ജലമാണ് ആകെ ലഭിച്ചത്. ഇതില്‍ കേരളത്തിന് 11.5 ടി.എം.സി വെള്ളം കിട്ടി. പതിവിന് വിരുദ്ധമായി തമിഴ്‌നാട് ഇത്തവണ 8.5 ടി.എം.സി വെള്ളം മാത്രമാണെടുത്തത്. ആളിയാര്‍ വെള്ളം കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ജലവർഷത്തിെൻറ തുടക്കം മുതല്‍ കേരളം ശക്തമായി ഇടപെട്ടതിനാലാണിത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. മണക്കടവില്‍ നിന്ന് 3.5 ടി.എം.സിയും, കേരള ഷോളയാറില്‍നിന്ന് 4.9 ടി.എം.സി.യും, നീരാറില്‍ 0.67 ടി.എം.സിയും കിട്ടി. പറമ്പിക്കുളം^ആളിയാര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാൻ കര്‍മസമിതി രൂപവത്കരിക്കാന്‍ ജലസേചന വകുപ്പ് പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.