പാലക്കാട്: നഗരത്തിലെ വടക്കന്തറയിൽ കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ച ഗുണ്ട സംഘം ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും സംരക്ഷണയിൽ കഴിയുന്നവരാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗം കുറ്റപ്പെടുത്തി. വടക്കന്തറക്കടുത്ത് മൂത്താന്തറയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അക്രമം മൂടിവെക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാർ ചികിത്സയിലാണ്. മൂത്താന്തറയിലെ അക്രമത്തിൽ ഒരു ടെക്സ്റ്റൈൽസ് കടക്കും ബൈക്കിനും തീ കൊളുത്തി. എന്നാൽ, ഇക്കാര്യത്തിൽ പൊലീസിൽ പരാതിപ്പെടാൻ പരിക്കേറ്റവർതന്നെ തയാറല്ല. ഇരു വിഭാഗം അക്രമികളും ബി.ജെ.പി- ആർ.എസ്.എസ് സംരക്ഷണത്തിലുള്ളവരായതാണ് കാരണം. മൂത്താന്തറ, വടക്കന്തറ കേന്ദ്രീകരിച്ച് ആർ.എസ്.എസ്-, ബി.ജെ.പി നേതൃത്വം വളർത്തിയെടുത്ത് സംരക്ഷിക്കുന്ന ക്വട്ടേഷൻ സംഘങ്ങളാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതെന്ന് യോഗം കുറ്റപ്പെടുത്തി. ഏറ്റുമുട്ടലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. ആർ.എസ്.എസ് കാര്യാലയത്തിൽ ഒത്തുതീർപ്പിലെത്തിക്കുകയാണ് പതിവെന്ന് യോഗം വിലയിരുത്തി. ഗുണ്ട സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.