വടക്കഞ്ചേരി: വടക്കഞ്ചേരി^മണ്ണുത്തി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ വീടിനുൾപ്പെടെയുണ്ടായ നഷ് ടപരിഹാരതുക നൽകുന്നതിലെ തടസ്സം നീക്കാൻ നിയമോപദേശം തേടും. ഇതിനായി ദേശീയപാതയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. നഷ്്ടപരിഹാരത്തിനായി മൂന്നു കോടി കരാർ കമ്പനി കെട്ടിവെച്ചിട്ടുണ്ട്. നഷ്ടപരിഹാര അപേക്ഷ നൽകിയവരിൽ 165 പേരുടെ അന്തിമപട്ടിക തയാറാക്കി. ഇതിനിടെ ഹൈകോടതിയിൽനിന്നുണ്ടായ നിർദേശമാണ് വിതരണത്തിന് തടസ്സമായത്. 1956ലെ ദേശീയപാതയുടെ നഷ്്ടപരിഹാരം നൽകുന്നതിനുള്ള ചട്ടമനുസരിച്ച് വിതരണം നടത്താനായിരുന്നു നിർദേശം. ഇതേ തുടർന്നുണ്ടായ സാങ്കേതിക തടസ്സം നീങ്ങിയാൽ തുക വിതരണം ചെയ്യാം. ഇതിനായി എ.ജിയുടെ നിയമോപദേശം തേടാനാണ് തീരുമാനം. കമ്പനി കെട്ടിവെച്ച നഷ്ടപരിഹാര തുക ഉടമകൾക്ക് ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം പ്രദേശവാസികളെ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാൻ തുരങ്കത്തിന് സമീപം പാറ പൊട്ടിക്കുന്നതിനിടെ പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിച്ചത്. ഇതോടെ നാട്ടുകാർ നിർമാണം തടയുകയായിരുന്നു. ജില്ല ഭരണകൂടത്തിെൻറ അനുകൂല ഇടപടലിലൂടെയാണ് കമ്പനിയെകൊണ്ട് നഷ്ടപരിഹാരം കെട്ടിവെപ്പിക്കാൻ കഴിഞ്ഞത്. പ്രദേശവാസികൾതന്നെ കൊടുത്ത മറ്റൊരു കേസിലാണ് ഹൈകോടതിയുടെ നിർദേശം വന്നത്. സ്ഫോടനത്തിെൻറ ശേഷി കുറക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അത് പാലിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.