പുലാപ്പറ്റ: കുംഭച്ചൂട് വകവെക്കാതെ ഒഴുകിയെത്തിയ ആയിരങ്ങൾക്ക് ആനന്ദനിർവൃതി പകർന്ന് പുലാപ്പറ്റ ചെറുനാലിശ്ശേരി ഭഗവതി േക്ഷത്രത്തിലെ പൂരം അവിസ്മരണീയമായി. ഗജവീരൻമാരും വാദ്യകലാ സംഘങ്ങളും നാടൻ കലാരൂപങ്ങളും സമ്മേളിച്ച േക്ഷത്രമൈതാനിയിലെ കൂട്ടി എഴുന്നള്ളിപ്പ് ഉത്സവ പ്രിയർക്ക് കൺകുളിർക്കുന്ന നിറവിരുന്നായി. തിങ്കളാഴ്ച വൈകീട്ട് നാേലാടെ തിരുവളയനാട് ക്ഷേത്രത്തിൽനിന്ന് തെക്കൻ, കോരമൺ കടവിൽനിന്ന് വടക്കൻ, തെക്കിട്ടിൽ േക്ഷത്രത്തിൽനിന്ന് കിഴക്കൻ, കയറംകോട് സി.യു.പി സ്കൂൾ മൈതാനിയിൽനിന്ന് പടിഞ്ഞാറൻ വേലകളും പുതിയ പാലം, പത്തിശ്വരം, പി.കെ നഗർ, മണ്ടഴി, തൃപ്പലമുണ്ട, ചോലപ്പാടം, കൂട്ടാല, ഉമ്മനഴി, തുളചിപ്പറമ്പ് എന്നീ പകൽവേലകളും നാട് ചുറ്റി സന്ധ്യയോടെ േക്ഷത്രമൈതാനിയിൽ സംഗമിച്ചു. ഉച്ചക്ക് അഴിയന്നൂർ രാധാകൃഷ്ണനും സംഘവും ആൽത്തറ മേളം അവതരിപ്പിച്ചു. രാത്രി നടന്ന തൃശൂർ സദ്ഗമയയുടെ കോങ്കണ്ണൻ എന്ന നാടകാവതരണത്തോടെ പൂരം കൊടിയിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.