തച്ചനാട്ടുകര: കരിങ്കല്ലത്താണി തൊടൂക്കാപ്പ് ഇക്കോ ടൂറിസം വനമേഖല പരിസ്ഥിതി ദിനമായ തിങ്കളാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. ഉച്ചക്ക് രണ്ടിന് പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഞ്ചാരികൾക്ക് വനത്തിനകത്തുകൂടി ചുറ്റിനടന്ന് കാനന ഭംഗി ആസ്വദിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിനകത്ത് ഇ^ഷോപ്പ്, വന വിഭവങ്ങളുടെ വിപണന കേന്ദ്രം, കുട്ടികൾക്ക് പാർക്ക് എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പാർക്ക് യാഥാർഥ്യമാക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. നേരത്തേ പലതവണ ഉദ്ഘാടനം നിശ്ചയിച്ച് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു പതിവ്. ഇത്തവണ ഉദ്ഘാടനത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പാർക്ക് ഉടൻ യാഥാർഥ്യമാക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വാർഡ് അംഗം പി.ടി. സിദ്ദീഖ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.