പട്ടാമ്പി: പുതിയ അധ്യയനവർഷം പ്രതീക്ഷകളോടെ ഉപജില്ലയിലെ സ്കൂളുകളും. പട്ടാമ്പി ഉപജില്ലയിൽ 55 എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഗ്യാസ് അടുപ്പിനും 23 സർക്കാർ വിദ്യാലയങ്ങൾക്ക് പാത്രങ്ങൾക്കും 5,000 രൂപ വരെ അനുവദിച്ച് ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഹൈകോടതി ഉത്തരവിലൂടെ ഉപജില്ലയിലെ ചില വിദ്യാലയങ്ങളിൽ എൽ.പി വിഭാഗത്തോടൊപ്പം അഞ്ചാം ക്ലാസും യു.പി വിഭാഗത്തോടൊപ്പം എട്ടാം ക്ലാസും തുടങ്ങുന്നതും പുതിയ അനുഭവമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മുദ്രാവാക്യവുമായി മുന്നേറുമ്പോഴും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നിരവധി വിദ്യാലയങ്ങളുണ്ടെന്നത് ആശങ്കയുണർത്തുന്നു. പട്ടാമ്പി ഉപജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരമില്ലാത്ത പത്ത് വിദ്യാലയങ്ങളുണ്ട്. 4500ലേറെ കുട്ടികളാണ് ഇത്തരം സ്ഥാപനങ്ങളിലുള്ളത്. സി.ബി.എസ്.ഇ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രൈമറി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വർണശബളമായ പരിപാടികൾ നടത്തി രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയാണ് ഇത്തരം സ്ഥാപനങ്ങൾ നിലനിൽക്കുന്നത്. അംഗീകാരമില്ലാത്തവ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. പട്ടാമ്പി ഉപജില്ല പ്രവേശനോത്സവം വിളയൂർ ഗവ. ഹൈസ്കൂളിൽ നടക്കും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.