സുമനസ്സുകളുടെ കാരുണ്യംതേടി ദിവാകരന്‍െറ കുടുംബം

ഒറ്റപ്പാലം: രോഗശാന്തിക്ക് കരള്‍ മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗങ്ങളില്ളെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് മുമ്പില്‍ അന്തിച്ചു നില്‍ക്കുകയാണ് ഒറ്റപ്പാലം എസ്.ആര്‍.കെ നഗര്‍ പത്തൊമ്പതാം മൈലില്‍ പത്തൂര്‍ വളപ്പില്‍ ദിവാകരനും (51) കുടുംബവും. കുടുംബത്തിന്‍െറ അത്താണിയായ ഭര്‍ത്താവിന്‍െറ ജീവന്‍ സംരക്ഷിച്ചെടുക്കാന്‍ കരള്‍ പകുത്തു നല്‍കാന്‍ തയാറായി നില്‍ക്കുന്ന ഭാര്യ സീമക്ക് ഇതിനായി വരുന്ന ശസ്ത്രക്രിയ ചെലവ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 20 ലക്ഷം രൂപ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്ക് വേറെ പണവും കണ്ടത്തെണമെന്നാണ് ഡോക്ര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഭീമമായ സംഖ്യ എങ്ങനെ സ്വരൂപിക്കുമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം. എസ്.എസ്.എല്‍.സി ക്കും ഡിഗ്രിക്കും പഠിക്കുന്ന രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്‍െറ അത്താണിയായ ദിവാകരന്‍ രോഗബാധിതനായതോടെ നിത്യവൃത്തിക്കുള്ള വരുമാനവും നിലച്ചു. ഒറ്റപ്പാലം കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലിചെയ്തു വന്നിരുന്ന ദിവാകരന്‍ രോഗബാധിതനായത് മുതല്‍ അവധിയിലാണ്. ശമ്പളമില്ലാത്ത അവധിയിലായതുകാരണം വീടുനിര്‍മാണത്തിനായി എടുത്ത ബാങ്ക് വായ്പ കുടിശ്ശികയായി ജപ്തി ഭീഷണിയിലാണ്. ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നടത്തേണ്ടിവരുന്നതുമൂലം ചെലവിട്ട നാലു ലക്ഷത്തോളം രൂപ കടം വേറെയുമുണ്ട്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ എത്രയും വേഗം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ഭര്‍ത്താവിന് കൂട്ടിരിക്കേണ്ടതിനാല്‍ സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജോലി സീമക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ നിത്യവൃത്തിക്കുള്ള ബദല്‍ മാര്‍ഗവും അടഞ്ഞു. ജപ്തി നടപടികള്‍ പുരോഗമിക്കുന്നതിനാലും നോട്ടു നിരോധനത്തെ തുടര്‍ന്ന് സ്ഥലമിടപാടുകളിലുണ്ടായ മാന്ദ്യവും ആണ് കാരണം. വീട് വില്‍ക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. സുമനസ്സുകളുടെ കാരുണ്യമാണ് കുടുംബത്തിന്‍െറ പ്രതീക്ഷ. പി. ദിവാകരന്‍െറ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയില്‍ 20342572436 നമ്പറായി അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ് കോഡ്: SBIN 0000257. ഫോണ്‍: 9562905460
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.