വേനലത്തെിയതോടെ തീപിടിത്ത പരമ്പര: ഒറ്റപ്പാലത്ത് ഫയര്‍ സ്റ്റേഷന്‍ കടലാസിലൊതുങ്ങി

ഒറ്റപ്പാലം: സംസ്ഥാന സര്‍ക്കാറിന്‍െറ ബജറ്റില്‍ തുക വകയിരുത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്ത് ഫയര്‍സ്റ്റേഷന്‍ കടലാസില്‍തന്നെ. ഫയര്‍സ്റ്റേഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് അഗ്നിശമന സേന യൂനിറ്റ് തുടങ്ങാന്‍ സ്ഥലം ലഭിക്കുന്നില്ളെന്ന ഒറ്റവാക്കില്‍ നഗരസഭയുടെ മറുപടി ഒതുങ്ങുന്നു. ഫയര്‍ സ്റ്റേഷന്‍ അനുവദിച്ച സര്‍ക്കാര്‍ ഇതിനാവശ്യമായ സ്ഥലം കണ്ടത്തൊന്‍ നഗരസഭയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സ്ഥലം ലഭ്യമാകുന്ന മുറക്ക് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. എന്നാല്‍, ഇതേവരെ അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടില്ളെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. പാലപ്പുറം കയറംപാറയിലെ 50 സെന്‍റ് സ്ഥലം നേരത്തേ കണ്ടത്തെിയതിലേക്ക് റോഡ് സൗകര്യങ്ങളില്ലാത്തതാണ് പ്രശ്നമായത്. തൊട്ടുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തില്‍നിന്ന് റോഡിനുവേണ്ട സ്ഥലം വിട്ടുകിട്ടാന്‍ നടത്തിയ ശ്രമം വിജയിച്ചതുമില്ല. പാലപ്പുറത്തും വരോടും കണ്ടത്തെിയ സ്ഥലത്ത് ജലലഭ്യത കുറവാണെന്ന കാരണത്താല്‍ മുടങ്ങിയെന്ന് പറയുന്നു. ജല ലഭ്യതയും റോഡ് സൗകര്യവും ഫയര്‍സ്റ്റേഷന് അത്യാവശ്യമായതിനാല്‍ കണ്ടത്തെുന്ന സ്ഥലം ഏറ്റെടുക്കാനാവുന്നില്ളെന്നാണ് വിശദീകരണം. അതേസമയം, നഗരസഭ ബസ്സ്റ്റാന്‍ഡ് വിപുലീകരണത്തിനായി ഏറ്റെടുത്ത നഗരമധ്യത്തിലെ നാലേക്കറിലേറെ സ്ഥലത്തില്‍ ഫയര്‍ സ്റ്റേഷനുകൂടി സൗകര്യമുണ്ടെന്ന അഭിപ്രായം നേരത്തേ ഉയര്‍ന്നതാണ്.ഭാരതപ്പുഴയില്‍ തടയണ യാഥാര്‍ഥ്യമാകുന്നതോടെ ജലസംഭരണവും എളുപ്പത്തില്‍ സാധ്യമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ നഗരസഭ കൂടി തീരുമാനമെടുക്കണം. ഒറ്റപ്പാലം മേഖലയില്‍ അഗ്നിബാധയുണ്ടാകുമ്പോള്‍ ആശ്രയിക്കേണ്ടിവരുന്നത് ഷൊര്‍ണൂരിലെയും പാലക്കാട്ടെയും അഗ്നിശമന സേനയെയാണ്. വാഹനവും സേനാംഗങ്ങളും ഒത്തുകിട്ടിയാല്‍ കിലോമീറ്ററുകള്‍ താണ്ടി അവരത്തെുമ്പോഴേക്കും സകലതും കത്തിച്ചാമ്പലാവുക സ്വാഭാവികമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.