സംസ്ഥാന കേരളോത്സവം : വോളിബാളില്‍ എടത്തനാട്ടുകര ഉപ്പുകുളം വോളിക്ളബ് ചാമ്പ്യന്മാര്‍

അലനല്ലൂര്‍: പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന കേരളോത്സവ വോളിബാള്‍ മത്സരത്തില്‍ ഉപ്പുകുളം വോളി ക്ളബ് ജേതാക്കളായി. ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഫൈനല്‍ മത്സരത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തിയാണ് വിജയികളായത്. ആദ്യ റൗണ്ടില്‍ കോട്ടയത്തേയും ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരുവനന്തപുരത്തെയും സെമിഫൈനലില്‍ കോഴിക്കോടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. 3-2 സെറ്റുകള്‍ക്കാണ് ഉപ്പുകുളം ടീം ചാമ്പ്യന്മാരായത്. ബുധനാഴ്ച മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ടീമംഗങ്ങളെ വാദ്യഘോഷങ്ങളോടെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.