ദമ്പതികളുടെ വിയോഗം നാടിന്‍െറ നൊമ്പരമായി

കല്ലടിക്കോട്: പൊന്നംകോട്ട് വാഹനാപകടത്തില്‍ മരിച്ച തച്ചമ്പാറ മാച്ചാംതോടിനടുത്ത് ചെന്തണ്ടില്‍ താമസിക്കുന്ന കര്‍ഷകനായ റോയിയുടെയും ഭാര്യ മിനിയുടെയും വിയോഗം നാടിന്‍െറ ദു$ഖമായി. സ്കൂളില്‍നിന്ന് തിരിച്ചത്തെിയ മക്കള്‍ അമ്മയെയും അച്ഛനെയും അന്വേഷിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാതെ ബന്ധുക്കളുടെ മനം പിടഞ്ഞു. സഹോദരന്‍ കുഞ്ഞിന്‍െറ വീടാണ് ഇവരുടെ അയല്‍പക്കത്തുള്ളത്. മകള്‍ ജോയല്‍ റോയിയുടെ ഇളയ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കോളജിലേക്ക് പോകുന്നത്. മറ്റ് രണ്ട് കുട്ടികള്‍ സ്കൂളില്‍ പോയിരുന്നു. ഇവരെ വിദ്യാലയാധികൃതര്‍തന്നെ വീട്ടിലത്തെിച്ചു. റോയിയും ഭാര്യയും ബാങ്കിലേക്ക് പോയിവരുന്ന വഴിയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് കാറിലിടിച്ച് ബസിനടിയില്‍പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന്ന് ശേഷം ഉച്ചയോടെ ചെന്തണ്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.