പാലക്കാട്: ഇതിഹാസ നോവല്‍ പിറന്ന തസ്രാക്കിന്‍െറ മണ്ണില്‍ നിന്ന് ആരംഭിച്ച കാമ്പസ് കാരവന്‍ കലാജാഥക്ക് കലാലയ മുത്തശ്ശിയുടെ ഊഷ്മള വരവേല്‍പ്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പാലക്കാട് വിക്ടോറിയ കാമ്പസില്‍ കലാജാഥയത്തെിയത്. കലാലയ മുറ്റത്തെ ആല്‍മരത്തണലില്‍ ഒരുക്കിയ പ്രത്യേക വേദിയിലേക്ക് കലാജാഥ പ്രവേശിച്ചപ്പോഴേക്കും ചുറ്റും വിദ്യാര്‍ഥികള്‍ കൂടി. കോളജ് പ്രിന്‍സിപ്പല്‍ ടി.കെ. രാജന്‍ കലാജാഥയുടെ ആദ്യ സ്വീകരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ജീവിതം തന്നെ ആവിഷ്കാരം’ എന്ന നാടകം അവതരിപ്പിച്ചു. ഇതിഹാസ സാഹിത്യകാരന്മാരായ എം.ടിക്കും ഒ.വി. വിജയനും മുന്നില്‍ വായനയുടെയും എഴുത്തിന്‍െറയും വിശാല ലോകം തുറന്നിട്ട ഒന്നര നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള വിക്ടോറിയയുടെ പുതിയ തലമുറയും സര്‍ഗപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കാമ്പസ് കാരവന് ലഭിച്ച സ്വീകരണം. പൊടിക്കാറ്റും കടന്ന് മൗണ്ട് സീനയില്‍ പാലക്കാടന്‍ ചൂടിനെയും വീശിയടിക്കുന്ന പൊടിക്കാറ്റിനെയും വകവെക്കാതെ മണിക്കൂറുകള്‍ക്ക് മുമ്പേ പത്തിരിപ്പാല മൗണ്ട് സീന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കലാജാഥയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അക്ഷമക്ക് അവസാനം കുറിച്ച് കാമ്പസ് കാരവന്‍െറ വണ്ടി ഗേറ്റ് കടന്ന് കോളജിലേക്ക് പ്രവേശിച്ചതും എല്ലാ വിദ്യാര്‍ഥികളും കോളജ് മുറ്റത്തേക്കത്തെി. കലാജാഥയെ സ്വീകരിക്കാന്‍ തോരണങ്ങളൊരുക്കിയിരുന്നു. നിറഞ്ഞ കൈയടിയുടെ ആവേശപ്പുറത്താണ് നാടകപ്രവര്‍ത്തകര്‍ അരങ്ങുതീര്‍ത്തത്. കോളജ് വിദ്യാര്‍ഥിനിയുടെ കലാപ്രകടനം കൂടിയായപ്പോള്‍ കലാജാഥയുടെ മാറ്റ് കൂടി. കോളജിലെ വിദ്യാര്‍ഥിനി ഗ്രീഷ്മയുടെ ഗാനത്തിന് വലിപ്പചെറുപ്പമില്ലാതെ എല്ലാവരും താളം പിടിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.എസ്. പരമേശ്വരന്‍ സ്വീകരണം ഉദ്ഘാടനം ചെയ്തു. കലാപ്രകടനം നടത്തിയ ഗ്രീഷ്മക്ക് മാധ്യമം ജില്ല കോഓഡിനേറ്റര്‍ മൂസ ഉമരി മാധ്യമത്തിന്‍െറ ഉപഹാരം കൈമാറി. കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഇജാസ് സ്വാഗതവും പി.എച്ച്. ഇബ്രാഹിം നന്ദിയും പറഞ്ഞു. നന്ദി, പട്ടാമ്പിയുടെ സഹൃദയ മനസ്സിന് ജാതി ചിന്തക്ക് അതീതമായി അവര്‍ണന് വിദ്യ പകര്‍ന്ന് നല്‍കിയ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മയുടെ കലാലയത്തില്‍ കാമ്പസ് കാരവന് ഹൃദ്യവരവേല്‍പ്. ആദ്യ ദിനത്തിലെ ജില്ലയിലെ അവസാനത്തെ കാമ്പസ് സ്വീകരണമായിരുന്നു പട്ടാമ്പി ഗവ. സംസ്കൃത കോളജിലേത്. മാധ്യമം ലിറ്റററി ഫെസ്റ്റ് രജിസ്ട്രേഷന് വേണ്ടി വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നത് പട്ടാമ്പി കോളജിലെ വ്യത്യസ്ത കാഴ്ചയായിരുന്നു. കോളജിന്‍െറ സാഹിത്യ പാരമ്പര്യത്തിന് നീതിപുലര്‍ത്തുന്ന സ്വീകരണമാണ് കാമ്പസ് മുറ്റത്ത് ഒരുക്കിയത്. നാടകസംഘത്തിന് നിറഞ്ഞ കൈയടിയുമായി മനസ്സ് നിറച്ചാണ് വിദ്യാര്‍ഥികള്‍ യാത്രയാക്കിയത്. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.ഡി. ദിലീപ് സ്വീകരണം ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ എം.ആര്‍. അനില്‍കുമാര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.എന്‍. നീരജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.